ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 12 ലക്ഷം സഹായം അനുവദിച്ചു
തേഞ്ഞിപ്പാലം(മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള മുഅല്ലിം ക്ഷേമനിധിയില്‍നിന്ന് വിവാഹം, ഭവനനിര്‍മാണം, രോഗചികിത്സ, വിധവാ സഹായം, കിണര്‍-കക്കൂസ് നിര്‍മാണം, പ്രസവം എന്നിവക്കായി 12 ലക്ഷം ധനസഹായം അനുവദിച്ചു. ചെയര്മാന് സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സഹായം അനുവദിച്ചത്.
എം.എം മുഹിയുദ്ദീന് മുസ്ലിയാര് ആലുവ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതം പറഞ്ഞു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ.കെ ഇബ്റാഹിം മുസ്ലിയാര്, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, എം.എ ചേളാരി, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, പി. ഹസൈനാര്‍ ഫൈസി, ഹുസൈന് കുട്ടി മൗലവി, സി. മുഹമ്മദ് ഫൈസി, പി.കെ അബ്ദുല്‍ ഖാദിര്‍ ഖാസിമി, അബ്ദുസ്സമദ് മുട്ടം, പി. ഹസന് മുസ്ലിയാര്, സയ്യിദ് ഹുസൈന് തങ്ങള്‍ കാസര്‍കോട്, കെ.എല്‍ ഉമര്‍ ദാരിമി, വി.എം ഇല്ല്യാസ് ഫൈസി, അബ്ദുല്‍ ഖാദര്‍ മന്നാനി, ഷറഫുദ്ദീന് ബാഖവി, സയ്യിദ് ഹംസ തങ്ങള്‍, ഷറഫുദ്ദീന് അല്‍ജാമിഇ, ജാഫര്‍ മൗലവി ആലപ്പുഴ, പി.ഇ മുഹമ്മദ് ഫൈസി, എസ്.എം ഹംസ മുസ്ലിയാര് സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുല്‍ റഹ്മാന് മുസ്ലിയാര് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."