HOME
DETAILS
MAL
കേരളത്തിന് ഇന്ന് നിര്‍ണായകം
backup
February 01 2020 | 06:02 AM
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന എ ഡിവിഷന് മത്സരത്തില്‍ മഹാരാഷ്ട്രയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ മഹാരാഷ്ട്ര 6 - 1ന് ഉത്തര്‍പ്രദേശിനെ തകര്‍ത്തു. മഹാരാഷ്ട്രയ്ക്കായി ഐശ്വര്യചവാന് രണ്ടു ഗോളും അങ്കിത സപാറ്റെ, മാനശ്രീ നരേന്ദ്ര ഷെഡ്ഗെ, റീത, റുതുജ പിസാല്‍ എന്നിവര്‍ ഓരോ ഗോളും നേടി. അര്‍ച്ചന ഭരദ്വാജിന്റെ വകയായിരുന്നു ഉത്തര്‍പ്രദേശിന്റെ ആശ്വാസഗോള്‍. ഉത്തര്‍പ്രദേശിന്റെ രണ്ടാം തോല്‍വിയാണിത്. രണ്ടാം ജയത്തോടെ മഹാരാഷ്ട്ര ഗ്രൂപ്പ് സിയില്‍ നിന്നും ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഏകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) രാജസ്ഥാനെ തകര്‍ത്തു. രാജസ്ഥാന്റെ രണ്ടാം തോല്‍വിയാണ്. ഇതോടെ രാജസ്ഥാന് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. സായിക്ക് വേണ്ടി സോണിയ ഇരട്ടഗോളും ബിനിത ടിര്‍ക്കി, വര്‍ത്തിക റാവത്ത് ,ബേഡുങ് ഡുങ്, പ്രമീള സോറെങ്, താന്യ എന്നിവര്‍ ഓരോ ഗോളും നേടി.
ഗ്രൂപ്പ് എയില്‍ ഒഡീഷ - മധ്യപ്രദേശ് മത്സരം 2 - 2ന് സമനിലയില്‍ അവസാനിച്ചു. ഒഡീഷയ്ക്കായി ദീപ്തി ലാക്ര,റിങ്കി കുജുര്‍ എന്നിവര്‍ ഗോളുകള്‍ നേടി. മധ്യപ്രദേശിനായി കൃഷ്ണ സിങ്, നരേന്ദര്‍ കൗര്‍ എന്നിവര്‍ ഗോള്‍ നേടി. ടൂര്‍ണമെന്റിലെ ആദ്യ സമനിലയാണിത്.
ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ തമിഴ്നാട് രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് ചണ്ഡീഗഢിനെ പരാജയപ്പെടുത്തി. ഏഴാം മിനുട്ടില്‍ മഞ്ജുവിന്റെ ഗോളിലൂടെ ചണ്ഡീഗഢാണ് ആദ്യം മുന്നിലെത്തിയത്. തുടര്‍ന്ന് മൂന്ന് ഗോളുകള്‍ തുടരെ അടിച്ച് തമിഴ്നാട് ലീഡ് വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."