ഹജ്ജ് അവസരം ലഭിച്ചവരുടെ ആദ്യഗഡു പണം അടക്കല്‍ 17 മുതല്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ആദ്യഗഡു പണം ഈ മാസം 17 മുതല്‍ അടക്കാം. പണം അടക്കല്‍, പാസ്പോര്‍ട്ട് സമര്‍പ്പണം, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സംബന്ധിച്ച നിര്‍ദേശങ്ങള്‍ 16ന് ഹജ്ജ് കമ്മിറ്റി അറിയിക്കും.
ഹജ്ജുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അറിയിക്കുന്നതിനും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്കുന്നതിനുമായി 14 ജില്ലാ ട്രെയ്നര്‍മാരെയും അഞ്ച് മാസ്റ്റര്‍ ട്രെയ്നര്‍മാരെയും ഹജ്ജ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ട്രെയ്നര്‍മാരും ഫോണ്‍നമ്പറും: ഡോ. അഹമ്മദ് (തിരുവന്തപുരം-8547069275), എ.കെ ഷാജഹാന് (കൊല്ലം- 9496249843), ആരിഫ് നാസര്‍ (പത്തനംതിട്ട-9495561510), പി.എ നൗഷാദ് (ആലപ്പുഴ-9447116584), മുഹമ്മദ് നജീബ് (കോട്ടയം-9447661678), കെ.എ അജിംസ് (ഇടുക്കി), ജസീല്‍ തോട്ടത്തിക്കുളം (എറണാംകുളം-9446607973), പി.എം സലീം (തൃശൂര്‍-7907117370), കെ.പി ജാഫര്‍ (പാലക്കാട്-9400815202), പി.പി.എം മുസ്തഫ (മലപ്പുറം-9446631366), ബാപ്പുഹാജി (കോഴിക്കോട്-9846100552), എം. നൗഷാദ് (വയനാട്), പി.വി ഗഫൂര്‍ (കണ്ണൂര്‍-9446133582), എന്‍. അമാനുല്ല (കാസര്‍കോട്-9446111188).
മാസ്റ്റര്‍ ട്രെയ്നര്‍മാര്‍: മുഹമ്മദ് യൂസുഫ് (തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ-9895648856), ഇ.കെ കുഞ്ഞിമുഹമ്മദ് (എറണാംകുളം, ഇടുക്കി, തൃശൂര്‍, കോട്ടയം), പി.പി മുജീബുറഹ്മാന്‍ മാസ്റ്റര്‍ (മലപ്പുറം, പാലക്കാട്-9744335900), അഹമ്മദ് കബീര്‍ മാസ്റ്റര്‍ (കോഴിക്കോട്, വയനാട്- 9846796363), എന്‍.പി സൈനുദ്ദീന്‍ (കാസര്‍കോട്, കണ്ണൂര്‍-9446640644).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."