സഊദിയിൽ ഗാർഹിക വിസക്കാർക്ക് മറ്റു തൊഴിലുകളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റവും പ്രൊഫഷൻ മാറ്റവും പുനഃരാരംഭിച്ചു
റിയാദ്: സഊദിയിൽ ഗാർഹിക വിസകളിലുള്ളവർക്ക് ആവശ്യമായ മറ്റു തൊഴിലുകളിലേക്ക് തൊഴിൽ പ്രൊഫഷൻ മാറ്റവും സ്‌പോൺസർഷിപ്പ് മാറ്റത്തിനും അനുവാദം നൽകി സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം. ഗാർഹിക തൊഴിലുകളായ ഹൗസ് ഡ്രൈവർ, വീട്ടു ജോലി എന്നീ പ്രൊഫഷനുകളിലുള്ളവർക്കാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച നടപടികൾ തൊഴിൽ മന്ത്രാലയം പുനഃരാരംഭിച്ചത്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സഊദി പ്രാദേശിക മാത്രമായ ഉക്കാദ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഹൗസ് ഡ്രൈവർ, വീട്ടു ജോലി സ്‌പോൺസർഷിപ്പ് ഒഴിവാക്കി പകരം മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് തസ്‌തികയടക്കം മാറ്റം വരുത്തി തൊഴിൽ മാറുന്നതിനുള്ള നടപടികളാണ് തൊഴിൽ മന്ത്രാലയം പുനഃരാരംഭിച്ചത്.
ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ്, പ്രൊഫഷൻ മാറ്റങ്ങൾക്ക് ഏതാനും മാനദണ്ഡങ്ങൾ കൂടി മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുണ്ട്. ഓൺലൈൻ വഴി സാധ്യമല്ലാത്ത ഈ സംവിധാനം മന്ത്രാലയ ശാഖകൾ വഴിയാണ് അനുവാദം നൽകിയിരിക്കുന്നത്. പ്രൊഫഷൻമാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെ പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യില്ലെന്ന സത്യവാങ്‌മൂലവും വിരലടയാളം പതിച്ച് കുന്നതോടൊപ്പം നിലവിലെ സ്‌പോൺസറിൽ നിന്നുള്ള റിലീസ് ലെറ്ററും ഹാജരാക്കണം. അറബി അറിയാത്ത തൊഴിലാളികൾ നൽകുന്ന സമ്മതപത്രം വിവർത്തനം ചെയ്തിരിക്കണമെന്നും ഇതിൽ സ്ഥാപനത്തന്റെ പേരും ലേബർ ഓഫീസിലെ ഫയൽ നമ്പറും സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയുടെ പേരും ഒപ്പും സ്ഥാപനത്തിന്റെ സീലും പതിച്ചിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ സ്‌പോൺസറിൽനിന്നുള്ള റിലീസ് ലെറ്ററും ഹാജരാക്കണമെന്നും നിർദേശമുണ്ട്. അതേസമയം, ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് പുത്തിക്കയവർക്ക് ഈ സംവിധാനം ഉപയോഗിച്ച് സ്‌പോൺസർഷിപ്പ് മാറ്റമോ, പ്രൊഫഷൻ മാറ്റമോ സാധ്യമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. സ്പോൺസർഷിപ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനം നിതാഖാത് പ്രകാരം മീഡിയം ഗ്രീൻ കാറ്റഗറിയിലെങ്കിലും ആണെങ്കിൽ മാത്രമേ സ്ഥാപനങ്ങളിലേക്ക് ഗാർഹിക തൊഴിലാളികളെ സ്‌പോൺസർഷിപ്പ് മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ.
നിയമലംഘകർക്ക് പദവി ശരിയാക്കുന്നതിന് ഏഴു വർഷം മുമ്പ് അനുവദിച്ച പൊതുമാപ്പ് കാലത്ത് ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റുന്നതിന് അനുവദിച്ചിരുന്നു. പൊതുമാപ്പ് അവസാനിച്ചതോടെ ഇത് നിർത്തിവെക്കുകയായിരുന്നു. ഇതാണ്, ചില നിബന്ധകളോടെ സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയംപുനഃരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."