സ്കൂള്‍ ഹോസ്റ്റലിലെ ഫ്രിഡ്ജിന് തീപിടിച്ചു
കൊയിലാണ്ടി: സ്കൂള്‍ ഹോസ്റ്റലില്‍ ഫ്രിഡ്ജിന് തീപിടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഫിഷറീസ് ടെക്നിക്കല്‍ ഗേള്‍സ് സ്കൂള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് ഇന്നലെ രാത്രി ഒന്‍പതരയോടെ തീപിടിത്തം ഉണ്ടായത്.
പുകയേറ്റതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച വിദ്യാര്‍ഥികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ച മുറിയിലെ ഫ്രിഡ്ജിനാണ് തീപിടിച്ചതെന്നാണ് നിഗമനം. തീയും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് കുട്ടികള്‍ നിലവിളിച്ചതിനെ തുടര്‍ന്നാണ് വാര്‍ഡനും വാച്ച്മാനും സംഭവം അറിഞ്ഞത്.
തുടര്‍ന്ന് വടകര, പേരാമ്പ്ര ഭാഗങ്ങളില്‍നിന്ന് ഫയര്‍ എന്ജിന് എത്തിയെങ്കിലും ഇതിന് മുന്‍പുതന്നെ നാട്ടുകാര്‍ തീയണച്ചിരുന്നു.
68 കുട്ടികളാണ് ഇവിടെ താമസിച്ചു പഠിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഏതാനും കുട്ടികള്‍ അവധിക്ക് നാട്ടിലായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാഥികളെ രാത്രിയോടെ തന്നെ പരിശോധനക്ക് ശേഷം ഹോസ്റ്റലിലേക്ക് മാറ്റി.
നഗരസഭാ ചെയര്മാന് അഡ്വ.കെ. സത്യന്, കൗണ്‍സിലര്‍മാരായ സുന്ദരന്‍, ഷിജു , വി.പി ഇബ്രാഹിം കുട്ടി, ദിവ്യാ ശെല്‍വരാജ്, കെ.വി സുരേഷ്, കെ.വി സന്തോഷ് നേതൃത്വം നല്കി.
തീപിടിത്തമുണ്ടായ റൂമിന് സമീപം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായും തീ വ്യാപിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."