HOME
DETAILS

ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ സ്വര്‍ണാഭരണ തട്ടിപ്പ് പിന്നില്‍ തമിഴ് സംഘങ്ങള്‍

  
backup
January 12 2019 | 20:01 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf

ഷാജഹാന്‍ കെ. ബാവ#

 


ആലപ്പുഴ: സംസ്ഥാനത്ത് ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യാജ സ്വര്‍ണാഭരണ തട്ടിപ്പ് വ്യാപകമാകുന്നു. അല്‍പംപോലും സ്വര്‍ണം ചേര്‍ക്കാതെ പിച്ചളയും ചെമ്പും ശാസ്ത്രീയമായി ഉരുക്കി നിര്‍മിച്ച പണ്ടങ്ങളാണ് ഇത്തരത്തില്‍ സ്വര്‍ണമെന്ന വ്യാജേന ഗ്രാമങ്ങളിലെ സ്വകാര്യബാങ്കുകളില്‍ തമിഴ് സംഘങ്ങള്‍ പണയം വെക്കുന്നത്. സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, കൊച്ചി, ഇടുക്കി എന്നീ ജില്ലകളിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. കുണ്ടറയിലും തൊടുപുഴയിലും കുട്ടനാട്ടിലും ഇത്തരം വ്യാജ ആഭരണങ്ങള്‍ പണയംവച്ച് അരക്കോടി രൂപയോളം തട്ടിയതായാണ് അറിയുന്നത്.


ഒറ്റനോട്ടത്തില്‍ ഇവയെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. യാഥാര്‍ഥ സ്വര്‍ണാഭരണങ്ങളെപോലും പിന്നിലാക്കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. 916 മുദ്ര അതിവിദഗ്ധമായി മുദ്രണം ചെയ്തിട്ടുള്ള ആഭരണങ്ങള്‍ വ്യാജനാണോയെന്ന് കണ്ടെത്താന്‍ ഏറെ പരിശോധനകള്‍ തന്നെ വേണ്ടിവരും. വിദഗ്ധരായ സ്വര്‍ണ തൊഴിലാളികള്‍ക്ക് ആഭരണ നിര്‍മാണത്തില്‍ പങ്കുള്ളതായും സംശയിക്കുന്നു.


കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടന്നതെന്നാണ് ഓള്‍ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷന്‍ പറയുന്നത്. അസോസിയേഷന് കീഴില്‍ കേരളത്തിലെ ഗ്രാമമേഖലയില്‍ 5000 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നുജില്ലകളില്‍ വ്യാജ ആഭരണം കണ്ടെത്തിയതോടെ മുഴുവന്‍ ഗ്രാമമേഖലകളിലെയും സ്ഥാപന ഉടമകള്‍ ഭീതിയിലാണ്. ഇവരുടെ സ്ഥാപനങ്ങളില്‍ പണയം വെച്ചിട്ടുള്ള മുഴുവന്‍ ആഭരണങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയതായി അസോ. ഭാരവാഹികള്‍ അറിയിച്ചു. വ്യാജപണ്ടങ്ങള്‍ പണയപ്പെടുത്തി പണംതട്ടുന്ന ഇതരസംസ്ഥാന സംഘങ്ങള്‍ സംസ്ഥാനത്ത് തമ്പടിക്കുന്നതായാണ് സൂചന. സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ മേല്‍വിലാസം നല്‍കിയാണ് തട്ടിപ്പ് സംഘം ആഭരണങ്ങള്‍ പണയം വെക്കുന്നത്. കുട്ടനാട്ടിലെ ചെറുക്കരയിലെ രണ്ടുസ്ഥാപനങ്ങളില്‍നിന്ന് നാലുലക്ഷവും കുണ്ടറിയില്‍നിന്ന് 10 ലക്ഷവും തൊടുപുഴയില്‍നിന്ന് രണ്ട് ലക്ഷവും ഡിസംബര്‍ മാസത്തില്‍ തട്ടിയെന്നാണ് കണക്ക്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ഇവര്‍ തമിഴ് സംഘത്തില്‍പ്പെട്ടവരാണെന്നാണ് സൂചന ലഭിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘത്തിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ അതത് ജില്ലാ പൊലിസ് മേധാവികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago