കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും; കര്‍ഷക ക്ഷേമത്തിന് 16 ഇന കര്‍മ പദ്ധതി
ന്യൂഡല്‍ഹി: 2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പരിപാടി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കര്‍ഷകരുടെ ക്ഷേമമാണ് ബജറ്റിന്റെ ലക്ഷ്യം.മത്സരാധിഷ്ഠിത കാര്‍ഷിക രംഗമുണ്ടാക്കുകയെന്നതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 2022 ഓടെ കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കൃഷിക്കാര്‍ക്ക് വായ്പ നല്‍കുന്നതിനായി 15 ലക്ഷം കോടി രൂപ വകയിരുത്തും. 20 ലക്ഷം കര്‍ഷകര്‍ക്ക് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ സ്ഥാപിക്കാനാകും വിധം പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷാ ഏവം ഉഥാന്‍ മഹാഭിയാന്‍ പ്രവര്‍ത്തനം വിപുലമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി.
കൂടുതല്‍ വെയര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്.വനിതാസ്വയംസഹായസംഘങ്ങളെ ഉള്‍പ്പെടുത്തി 'ധാന്യലക്ഷ്മി' പദ്ധതി. പഴങ്ങളും പച്ചക്കറികളും വേഗത്തിലെത്തിക്കാന്‍ കിസാന്‍ റെയിലെന്നും ധനമന്ത്രി. പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കിയെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."