HOME
DETAILS
MAL
തൊഴിലില്ലായ്മയ്ക്ക് പരിഹാരമെവിടെ? അവതരിപ്പിച്ചത് പൊള്ളയായ ബജറ്റെന്ന് രാഹുല്‍ ഗാന്ധി
backup
February 01 2020 | 11:02 AM
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും ഇതിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ഇന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്. എന്നാല്‍ അതില്‍ പ്രസംഗത്തില്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ല. പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ വിശദീകരണങ്ങള്‍ നല്ലതാണ്. എന്നാല്‍ പലതും ആവര്‍ത്തനങ്ങളും ലക്ഷ്യമില്ലാത്തതുമാണ്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."