ഭാഷാ പഠനരംഗത്തെ നവസാധ്യതകള്‍ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണം: അറബിക് സമ്മേളനം
ഫൈസാബാദ്: അറബിക് ഭാഷാ പഠനമേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വര്ധിച്ചുവന്നിരിക്കുകയാണെന്നും ഇതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും ജാമിഅ സമ്മേളന ഭാഗമായി നടന്ന അറബിക് സമ്മേളനം ആവശ്യപ്പെട്ടു.
ഭാഷാ പഠനരംഗത്ത് ആശയവിനിമയത്തിന് പ്രാധാന്യമേറെയാണ്. അക്കാദമിക് തലത്തിലെ പഠനത്തോടൊപ്പം നേരിട്ട് പിന്തുടര്ന്നുള്ള ഭാഷാപഠനത്തിനു വിവരസാങ്കേതിക സൗകര്യംകൂടി ഫലപ്രദമായി വിനിയോഗിക്കുന്നത് സഹായകരമാണെന്നും സമ്മേളനം വിലയിരുത്തി.
ഈസ അലി മുഹമ്മദ് അലി (യമന്‍)ചര്‍ച്ചക്ക് നേതൃത്വം നല്കി. ഡോ. ഇസ്മാഈല്‍ ഫൈസി കായണ്ണ അധ്യക്ഷനായി.
ഡോ. അബ്ദുറഹ്മാന് ഫൈസി മുല്ലപ്പള്ളി, ഡോ. അബ്ദുസലാം ഫൈസി, ഡോ. സൈദാലി ഫൈസി, അബ്ദുസലാം ഫൈസി അമാനത്ത്, ഡോ. ലുഖ്മാനുല്‍ ഹഖീം ഫൈസി അസ്ഹരി, ഡോ. ജലീല്‍ കക്കൂത്ത്, അലാവുദ്ദീന്‍ ഹുദവി, ഡോ. സൈനുല്‍ ആബിദ് ഹുദവി, ഡോ. അബ്ദുറഹീം കൊടശ്ശേരി, അമാനത്ത് അബ്ദുല്ല ഫൈസി, സുല്‍ഫീക്കര്‍ ഐലാശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."