HOME
DETAILS
MAL
നാട്ടുകാര്‍ക്ക് അത്ഭുതമായി; കുറ്റ്യാടിപ്പുഴയില്‍ തെരണ്ടി
backup
February 27 2017 | 02:02 AM
കുറ്റ്യാടി: കടലില്‍ മാത്രം കണ്ടുവരുന്ന തെരണ്ടി മത്സ്യത്തെ കുറ്റ്യാടിപ്പുഴയില്‍ നിന്ന് പിടികൂടിയത് നാട്ടുകാര്‍ക്ക് അത്ഭുതമായി. വേളം ശാന്തിനഗര്‍ സ്വദേശി മനോജിന്റെ ചൂണ്ടയിലാണ് ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ പത്തുകിലോയോളം തൂക്കംവരുന്ന തെരണ്ടി കുടുങ്ങിയത്. കുറ്റ്യാടിപ്പുഴയിലെ കുനിയോട് ഭാഗത്ത് നിന്നാണ് തെരണ്ടി ചൂണ്ടയില്‍ കുടുങ്ങിയത്. വേലിയേറ്റ സമയത്ത് കടല്‍വെള്ളം പുഴയിലേക്ക് കയറാറുണ്ട്. ഈ വെള്ളത്തിലായിരിക്കാം കടല്‍ മത്സ്യം പുഴയില്‍ കയറിയതെന്ന് കരുതുന്നു. തെരണ്ടിയെ കാണാന്‍ നിരവധിയാളുകളാണ് തടിച്ചുകൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."