കക്കയം ഉരക്കുഴി തൂക്കുപാലം തുറക്കാന്‍ നടപടിയായില്ല
ലയില്‍
കുറ്റ്യാടി: കാവില്‍ തീക്കുനി റോഡ് പുനര്‍ നിര്‍മാണം വടയം അങ്ങാടിവരെ പണി പൂര്‍ത്തീകരിച്ച് അവസാനിപ്പിച്ചതില്‍ വ്യാപക പരാതി. വടയം മുതല്‍ നീലേച്ച്കുന്നുവരെയുള്ള റോഡിലെ കുഴികള്‍ പഴയനിലയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ റോഡ് പുനര്‍നിര്‍മിച്ചതിന്റെ ഗുണഫലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കുറ്റ്യാടിയില്‍ നിന്ന് വടകരക്ക് എളുപ്പമാര്‍ഗമായ റോഡിന്റെ മേമുണ്ട മുതല്‍ വടയം വരെയുള്ള മുഴുവന്‍ പ്രവൃത്തിയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് നല്ല നിലയില്‍ ടാറിങ്ങ് നടത്തി പൂര്‍ത്തിയാക്കിയത്. എന്നാല്‍ വടയത്തുനിന്നും നീലേച്ചുകുന്നുവരെയുള്ള 1.2കിലോമീറ്റര്‍ ഭാഗം പഴയത് പോലെ കിടക്കുന്നതാണ് നാട്ടുകാര്‍ക്ക് ദുരിതമാവുന്നത്.
ഫണ്ട് തീര്‍ന്നതിനാലാണ് പണി അവസാനിപ്പിച്ചതെന്നാണ് അറിയുന്നത്. നീലേച്ചുകുന്ന് നെല്ലിക്കണ്ടി പീടികയുടെ ഭാഗത്ത് മഴവെള്ളം കെട്ടിക്കിടന്ന് റോഡ് തകരുന്നത് പതിവാണ്.
ഈ ഭാഗം റോഡ് ഉയര്‍ത്തി റീടാറിങ്ങ് പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കാനും എം.എല്‍.എയുടെ ഇടപെടലിനും വേണ്ടി കുറ്റ്യാടി, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചേര്‍ന്ന് 28ന് വൈകിട്ട് നാലിന് വടയം സൗത്ത് എല്‍.പി സ്‌കൂളില്‍ ജനകീയ കൂട്ടായ്മ വിളിച്ചുചേര്‍ത്തിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."