കവി വി.സിയെ ജന്മനാട് അനുസ്മരിച്ചു
വേങ്ങര: കവി വി.സിക്ക് ഉചിതമായ സ്മാരകം നിര്‍മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍. ബാലകൃഷ്ണപ്പണിക്കരുടെ 129 ാം ജന്മദിനത്തോടനുബന്ധിച്ച ഊരകം കീഴ് മുറി വി.സി.സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് സ്മാരകത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിരുന്നു.
എന്നാല്‍ സ്ഥലം ലഭിക്കാത്തതിനാല്‍ നിര്‍മാണം യാഥാര്‍ഥ്യമായില്ല. കലാ വിരുന്ന് കെ.കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.അസ്‌ലൂവില്‍ നിന്ന് അവാര്‍ഡ് എഴുത്തുകാരിയും ചേറൂര്‍ പി.പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ സുഹ്‌റ കൂട്ടായി ഏറ്റുവാങ്ങി. ഡോ: കെ.കെ.ബാലചന്ദ്രന്‍ അധ്യക്ഷനായി. കെ.സേതുമാധവന്‍, കെ.സുരേഷ് കുമാര്‍ എന്നിവരുടെ ഫോട്ടോ അനാഛാദനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.മുഹന്മദലി നിര്‍വഹിച്ചു. ഊരകം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സഫ്‌റീന അഷറഫ്, പ്രൊഫ. എം.എം.നാരായണന്‍, എന്‍. പ്രമോദ് ദാസ്, ജമീല അബൂബക്കര്‍, കെ ടി അബ്ദുസമദ്, എം.അബൂബക്കര്‍, പി. പി.ഹസ്സന്‍, ടി.നാരായണന്‍, റീന തിരുത്തി, റഷീദ് പരപ്പനങ്ങാടി, ജെ.ഗോപിനാഥപിള്ള, വി.സി മുരളീ മോഹന്‍ദാസ്, കെ.ഗിരീഷ് കുമാര്‍ കെ. പ്രതാപ ചന്ദ്രന്‍, കെ.പി സോമനാഥന്‍, ടി.പി. ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."