HOME
DETAILS
MAL
പെട്രോള്‍ പമ്പുകള്‍ ബസ് സ്റ്റാന്ഡുകളാകുന്നു
backup
February 27 2017 | 02:02 AM
എടപ്പാള്‍: പെട്രോള്‍ പമ്പുകളില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല.
എടപ്പാള്‍ ജങ്ഷനില്‍ ബസുകള്‍ ചില പമ്പുകളില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പതിവാണ്. ആളുകളെ കയറ്റിയ ശേഷം സമയമാകുന്നത് വരെ പമ്പില്‍ നിര്‍ത്തിയിടുന്നതും പതിവാണ്. സുരക്ഷ മുന്‍നിര്‍ത്തി പെട്രോള്‍ പമ്പുകളില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് മോട്ടോര്‍ വാഹന വകുപ്പും പൊലിസും കര്‍ശന നിര്‍ദേശം നല്കിയിട്ടുള്ളതാണ്.
എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല. ഇതോടൊപ്പം രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതും പതിവ് കാഴ്ചയാണ്. നിര്‍ത്തിയിടുന്ന ബസുകള്‍ ഈ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കുമെന്നതിനാല് ഉടമകള്‍ ഇതിനു മൗനാനുവാദം നല്‍കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."