ചാക്ക കഴക്കൂട്ടം ബൈപാസില്‍ രണ്ടിടത്ത് ട്രാഫിക്ക് ലൈറ്റ്; അപകടങ്ങള്‍ക്ക് അറുതി വന്നേക്കും
അന്‍സാര്‍ തുരുത്ത്
കഴക്കൂട്ടം: അപകടങ്ങള്‍ക്ക് അറുതി വരുത്തുന്നതിനായി കഴക്കൂട്ടം ചാക്ക ബൈപ്പാസില്‍ നടപ്പാലവും ട്രാഫിക്ക് ലൈറ്റുകളും സ്ഥാപിച്ചു.
ഒരു വര്‍ഷത്തിനിടെ അപകടങ്ങള്‍ നിത്യസംഭമാവുകയും നിരവധി ജീവനുകള്‍ പൊലിയുകയും ചെയ്ത ബൈപാസിലെ ഇന്‍ഫോസിസ്, കുളത്തൂര്‍മുക്കോലക്കല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക്ക് ലൈറ്റുകളും വഴിയാത്രക്കാര്‍ക്കും മറ്റും അപകടത്തി പെടാതെ പാത മുറിച്ച് കടക്കുന്നതിനായി തംബുരാന്‍ മുക്കില്‍ നട പാതയും പൂര്‍ത്തിയായി.
ഇന്‍ഫോസിസിന്റെ മുന്നിലുള്ള ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ രണ്ട് ദിവസത്തിന് മുന്‍പ് പ്രവര്‍ത്തിച്ച് തുടങ്ങി. മുക്കോലക്കല്‍ ജങ്ഷനില്‍ സ്ഥാപിച്ച ട്രാഫിക്ക് ലൈറ്റ് കഴിഞദിവസം പ്രവര്‍ത്തിച്ച് തുടങ്ങി. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തംബുരാന്‍ മുക്കിലെ പാത മറികടക്കുന്ന നടപാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വഴിയാത്രക്കാര്‍ക്കായി ഇത് തുറന്ന് കൊടുത്തിട്ടില്ല. അടുത്ത ദിവസം തന്നെ ഔദ്യോഗികമായി ഇത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.കഴക്കൂട്ടം കാരോട് ബൈപ്പാസ് നാല് വരി പാതയാക്കി വികസിപ്പിക്കുന്നതിന്റെ പാത നിര്‍മാണം ഏകദേശം പൂര്‍ത്തിയായതോടെ കഴിഞ്ഞ ഒരു വര്‍ഷമായാണ് ഈ മേഖലയില്‍ അപകടങ്ങങ്ങള്‍ നിത്യസംഭവമായി മാറിയതും നിരവധി പേര്‍ അപകടത്തില്‍പ്പെട്ട് മരണപെടുകയും ചെയ്തത്.അവസാനമായി 2018 ഡിസംബര്‍ മാസം ക്രിസ്തുമസ് തലേന്ന് രാത്രി 1115നാണ് അവസാനായി മുക്കോലക്കല്‍ ജംഗ്ഷനില്‍ ബൈക്കില്‍ യാത്ര ചെയ്യ്ത കുടുംബത്തിന് നേരെ കാര്‍ ഇടിച്ച് ചെറിയത്.
അപകടത്തില്‍ ദമ്പതികള്‍ മരിക്കുകയും 11കാരിയായ മകള്‍ ഇപ്പോഴും ചികിത്സയിലുമാണ്. ഈ സംഭവം നടക്കുന്നതിന് മുന്‍പ് നിരവധി പേര്‍ വിവിധ അപകടങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട്. ബൈപാസില്‍ ടെക്‌നോപാര്‍ക്കിന് മുന്നിലും അതേപോലെ ബൈപാസില്‍ ഇന്‍ഫോസിസ് കാമ്പസിന് കപസിന് മുന്നിലും നാല് പേരാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 22 പേര്‍ ഇത്രയും ഭാഗങ്ങളില്‍ അപകടത്തില്‍ മരിച്ചതായാണ് പൊലിസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ പോലെ ഇപ്പോള്‍ പാതക്ക് കുറുകേ നടപാത നിര്‍മിച്ച തംബുരാന്‍ മുക്കിലും നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ഈ പാതയില്‍ അപകടത്തില്‍ മരണപെട്ടവരേക്കാള്‍ എത്രയോ ഇരട്ടിയാണ് അപകടത്തില്‍ പരുക്കേറ്റവര്‍. ഇന്നും നിരവധി പേര്‍ ജീവ ചവമായി നരകയാതന അനുഭവിച്ച് വരികയാണ്. ഓരോ അപകങ്ങള്‍ നടക്കുമ്പോഴും അധികൃതര്‍ അപകടം കുറക്കുന്നതിനുള്ള മാര്‍ഗങ്ങളുണ്ടാക്കാമെന്ന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവസാനമായി ഇവിടെ നടന്ന അപകടത്തില്‍ ദമ്പതികള്‍ മരിച്ചതോടെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ രാഷ്ടീയ സാമൂഹിക സാംസ്‌ക്കാരിക സംഘടനകള്‍ ബൈപാസ് ഉപരോധം വരെ സംഘടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് നാഷ്‌നല്‍ ഹൈവേ അതോറിറ്റി കെല്‍ട്രോണിന്റെ സഹായത്തോടെ ഇപ്പോള്‍ രണ്ടിടങ്ങളില്‍ ട്രാഫിക്ക് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ പ്രാധാന്യമുള്ള കഴക്കൂട്ടം ബൈപാസ് ജങ്ഷനില്‍ ട്രാഫിക്ക് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടില്ല. ആറ്റിങ്ങള്‍, കഴക്കൂട്ടം പഴയ ജങ്ഷന്‍, മെഡിക്കല്‍ കോളജ്, ടെക്‌നോപാര്‍ക്ക് എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഈ ജങ്ഷനിലാണ് എത്തുന്നത്. ഇവിടെ രാവും പകലും ഗതാഗതകുരുക്കും അതേപോലെ അപകടങ്ങളും പതിവാണ്. മിക്ക സമയങ്ങളിലും ട്രാഫിക്ക് നിയന്ത്രിക്കാനുള്ള ഉദ്യോഗസ്ഥര്‍ പോലുമില്ലാത്ത ഇവിടെയും ട്രാഫിക്ക് ലൈറ്റിന്റെ ആവിശ്യത എറ്റവും പ്രധാനപ്പെട്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."