ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക് 600 കോടി പിഴ
ന്യൂഡല്‍ഹി: തലസ്ഥാനത്ത് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാരിന്റെ അടി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാത്ത ഡല്‍ഹിയിലെ അഞ്ച് സ്വകാര്യ ആശുപത്രികള്‍ക്ക് ആംആദ്മി സര്‍ക്കാര്‍ 600 കോടിരൂപ പിഴയിട്ടു. പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിച്ചതാണ് പ്രധാന കാരണം. സര്‍ക്കാരിന്റെ നയമായ പാവങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്ന നിര്‍ദേശം പാലിക്കാത്തതാണ് പിഴയ്ക്ക് കാരണമെന്ന് അഡീഷനല്‍ ഡയരക്ടര്‍ ഡോ.ഹേമപ്രകാശ് പറഞ്ഞു.
ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട്, മാക്‌സ് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, ശാന്തി മുകുന്ദ് ഹോസ്പിറ്റല്‍, ധര്‍മശിലാ കാന്‍സര്‍ ഹോസ്പിറ്റല്‍, പുഷ്പവതി സിംഘാനിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ അഞ്ചു ആശുപത്രികള്‍ക്കെതിരേയാണ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ നടപടി. കിടത്തിചികിത്സിയ്ക്കുന്ന 10 ശതമാനം പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒ.പി വിഭാഗത്തിലെ 25 ശതമാനം പാവപ്പെട്ടവരില്‍ നിന്ന് സൗജന്യനിരക്കു മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശമുണ്ട്. ഈ നിബന്ധനകള്‍ വച്ചാണ്് സ്വകാര്യ ആശുപത്രികള്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പിഴ ഈടാക്കാതിരിക്കാന്‍ ഒരു മാസത്തിനുള്ളില്‍ കാരണം ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നല്‍കിയിട്ടുണ്ട്. 1960 - 1990 വരെയുള്ള കാലയളവിലാണ് ഡല്‍ഹിയിലെ 43 സ്വകാര്യ ആശുപത്രികള്‍ക്ക് നിബന്ധനകള്‍ക്കുവിധേയമായി സര്‍ക്കാര്‍ ഭൂമി നല്‍കിയത്. ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതു മുതലുള്ള കണക്കുകള്‍ വച്ചാണ് പിഴ കണക്കാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."