'തിരുത്തി ടു കാളംതിരുത്തി റോഡ്' പദ്ധതി തയാറാക്കുന്നു
തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ തിരുത്തിയില്നിന്നും കാളംതിരുത്തിയെ ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രോജക്ട് തയ്യാറാക്കുന്നു. ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി എം.എല്‍.എ പറഞ്ഞു.
പഞ്ചായത്തിലെ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണത്തെ കുറിച്ച് പഠിക്കുന്നതിനായി പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെനേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ വെള്ളത്താല്ചുറ്റപ്പെട്ട് ഒറ്റപ്പെട്ടു കിടക്കുന്ന ഇരുദ്വീപുകളെയും ബന്ധിച്ച് റോഡ് നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഇതോടെ പരിഹാരമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുറബ്ബ് എം.എല്‍.എ പ്രദേശവാസികള്‍ക്ക് റോഡ് സംബന്ധിച്ച് ഉറപ്പ് നല്‍കിയിരുന്നു. കാളം തിരുത്തി ഭാഗത്ത് ആയിരം മീറ്ററും തിരുത്തി ഭാഗത്ത് 600 മീറ്ററുമടക്കം 1600 മീറ്റര്‍ റോഡാണ് ആകെയുള്ളത്. ഇതിന് വേണ്ട സ്ഥലമുടമകളുടെ സമ്മതപത്രം ലഭിച്ചിട്ടുണ്ട്. കുറൂല്‍ വട്ടച്ചിറ ഉള്‍പ്പെടെ രണ്ട് തോടുകള്‍ക്ക് കുറുകെ പാലമടക്കം തയാറാക്കണം. എങ്കിലെ ഗതാഗതം സാധ്യമാകൂ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഊര്‍പ്പായി സൈതലവി, പത്തൂര്‍ കുഞ്ഞോന് ഹാജി, ഒടിയില്‍ പീച്ചു, മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി, പാട്ടശ്ശേരി അലവി ഹാജി, മറ്റത്ത് റഷീദ്, പത്തൂര്‍ കുഞ്ഞുട്ടി ഹാജി, പി.വി കോമുക്കുട്ടി ഹാജി, മേലേപാത്ത് ഇബ്രാഹീം, ടി.കെ നാസര്‍, പാട്ടശ്ശേരി സൈതലവി ഹാജി, നൗഷാദ് വടക്കേതല, എ.എം സലാം ഹാജി, ടി.ടി ആലി, കരവാരത്തൊടി സൈതലവി, കെ.കെ റഷീദ്, നൗഷാദ്, ഫസ്ലു കാളം തിരുത്തി, ടി.ടി കുഞ്ഞിമുഹമ്മദ് അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."