കൃഷിവകുപ്പില്‍ അനധികൃത കരാര്‍ നിയമന നീക്കമെന്ന് ആക്ഷേപം
എടപ്പാള്‍: കൃഷിവകുപ്പില്‍ വീണ്ടണ്ടും അനധികൃത കരാര്‍ നിയമന നീക്കം നടക്കുന്നതായി ആരോപണം. കൃഷിവകുപ്പിലെ കരാര്‍ നിയമനങ്ങള്‍ പുതിയ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്, എസ്.എച്ച്.എം, ആത്മ ഫീല്‍ഡ് അസിസ്റ്റന്റ്, പെസ്റ്റ് സ്കൗട്ട് തുടങ്ങിയ കരാര്‍ നിയമനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കുകയും സ്റ്റാഫുകളെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടണ്ട്.
ചില കരാര്‍ നിയമനങ്ങളുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെയാണ് പത്രപരസ്യം നല്കി ജില്ലാ കൃഷി ഓഫിസ് കരാര്‍ നിയമനം നടത്താനൊരുങ്ങുന്നത്. പി.എസ്.സി പരിധിയില്‍പെടാത്ത നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ പാടുള്ളൂവെന്ന പി.എന്‍.എക്സ് 716 നമ്പറായി തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഫെബ്രുവരി 18ലെ ഉത്തരവ് മറികടന്നാണ് 21നു പരസ്യം നല്കി ടെക്നോളജി മാനേജര്‍, ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഇന്നു ജില്ലാ കൃഷി ഓഫിസില്‍ ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."