HOME
DETAILS
MAL
റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
backup
January 12 2019 | 22:01 PM
പുതുക്കാട്: ആമ്പല്ലൂര്‍ പാലപ്പിള്ളി റോഡ് വികസനത്തിന്റെ ഭാഗമായി പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞു. ദേശീയപാത ജങ്ഷന്റെ സമീപത്ത് വീതികുറഞ്ഞ് അപകടസാധ്യതയുള്ള മേഖലയാണിത്.
മെക്കാഡം ടാറിങിനോട് ചേര്‍ന്ന് കാല്‍നടപോലും ദുസ്സഹമായ ഭാഗത്ത് കഴിഞ്ഞ ദിവസം നാട്ടുകാര്‍ മണ്ണിട്ട് റോഡുഉയരത്തില്‍ നികത്തിയിരുന്നു. സ്ഥലമുടമയുടെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമമാണ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞത്.
സമീപത്തെ സ്‌കൂളിലേയും കോളജിലേയും വിദ്യാര്‍ഥികളുള്‍പ്പെടെ കാല്‍നടയാത്രികര്‍ റോഡിന്റെ വീതികുറവുമൂലം ഭയപ്പാടോടെയാണ് യാത്രചെയ്തിരുന്നത്. ഇവിടെ ഗതാഗത കുരുക്കും സ്ഥിരമാണ്. സ്ഥലത്തെ സംബന്ധിച്ചുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."