പത്തപ്പിരിയത്ത് രണ്ടിടങ്ങളില്‍ തീപിടിത്തം; ഫര്‍ണിച്ചര്‍ ഷെഡും മലവാരവും കത്തിനശിച്ചു
എടവണ്ണ: പത്തപ്പിരിയം വായനശാലയ്ക്കു സമീപം ഫര്‍ണിച്ചര്‍ നിര്‍മാണ ശാലയില്‍ തീപടര്‍ന്നു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു സംഭവം. നിര്‍മാണം പൂര്‍ത്തിയായ കട്ടിലുകളും ഡൈനിങ് ടേബിളുകളുമാണ് അഗ്നിക്കിരയായത്. പത്തപ്പിരിയം ചേന്നായ്കുന്നിലെ തേലക്കാട്ട് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫര്‍ണിച്ചര്‍ നിര്‍മാണശാല.
തിരുവാലി, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നെത്തിയ ഫയര്‍ഫോഴ്സും എടവണ്ണ ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്ത്തനങ്ങര്ക്കു നേതൃത്വം നല്കി. ഇന്നലെ വൈകിട്ട് 5.30ടെയാണ് പത്തപ്പിരിയം നെല്ലാണ്ടിയില് പാലക്കാടി മലയില്‍ കാട്ടുതീ പടര്‍ന്നത്. പത്തേക്കറോളം സ്ഥലത്തെ പുല്‍മേടുകളാണ് കത്തിച്ചാമ്പലായത്. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും തിരുവാലി ഫയര്‍ഫോഴ്സ്, എടവണ്ണ പൊലിസ് തുടങ്ങിയവരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."