'വിദ്യാര്‍ഥികളുടെ ഭക്ഷണശാലക്ക് 14 ലക്ഷം അനുവദിക്കും'
ഏനാമാവ്: വിദ്യാര്‍ഥികളുടെ ഭക്ഷണശാലക്ക് 14 ലക്ഷം അനുവദിക്കുമെന്ന് മുരളി പെരുനെല്ലി എം.എല്‍.എ. ഏനാമാക്കല്‍ സെന്റ്.ജോസഫ് ഹൈസ്കൂളിന്റെ 133-ാംമത് വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന അധ്യാപകന് പി.ടി ചാക്കോ സമര്‍പിച്ച പ്രൊജക്ട് അംഗീകരിച്ച അദ്ദേഹം അടുത്ത സാമ്പത്തിക വര്‍ഷം തുക അനുവദിക്കാമെന്ന് പറഞ്ഞു. അധ്യാപക,രക്ഷകര്‍ത്തൃദിനവും യാത്രയപ്പും ഇതോടനുബന്ധിച്ച് നടന്നു.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍ അധ്യക്ഷയായി. സിനി ആര്‍ട്ടിസ്റ്റും പിന്നണി ഗായികയുമായ വര്‍ഷ കണ്ണന് മുഖ്യാതിഥിയായി. അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.ആന്റണി ചെമ്പകശേരി ഫോട്ടോ അനാച്ഛാദനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോണ്സണ് അരിമ്പൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളെ മുല്ലശേരി എ.ഇ.ഒ പി.എ ബീന ആദരിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് സി.ആര് റീമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ. വേണുഗോപാല്‍ ഉപഹാര സമര്പണം നടത്തി. വെങ്കിടങ്ങ് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ രത്നവല്ലി സുരേന്ദ്ര, ഇ.ജെ ലീന, ജിത്സന്‍ തോമസ്, സിനി വിജയന്, സിസ്റ്റര്‍ മേരി ആന്ജലിറ്റ, എ.പി ജോര്‍ജ്, പി. അജിത റോയ്, പി.എ വര്‍ഗീസ്, സ്ക്കൂള് ലീഡര്‍ എന്‍.എ അനാമിക, പി.ജെ ജോണ്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക സി.ജെ ജിജി മറുപടി പ്രസംഗം നടത്തി. ചടങ്ങുകള്‍ക്കു ശേഷം വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."