പി.എസ്.എല്‍.വി- 37 വിജയത്തിനൊരു മറുമുഖം, വിശദീകരണവുമായി ജി മാധവന്‍ നായര്‍
ബാംഗ്ലൂര്‍: ഇന്ത്യന്‍ അഭിമാനമുയര്‍ത്തി ബഹിരാകാശ രംഗത്തെ ചരിത്രം മാറ്റിയെഴുതിയ പി.എസ്.എല്‍.വി സി-37 വിക്ഷേപണത്തിന്റെ അഭിന്ദനപ്രവാഹം അവസാനിക്കുന്നതിന് മുന്‍പ് ആശങ്കകള്‍ പങ്കുവച്ച് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ രംഗത്ത്.
ഇന്ത്യന്‍ അഭിമാനം ചന്ദ്രനോളം എത്തിച്ച ചാന്ദ്രയാന്റെ പിന്നില്‍ മാധവന്‍ നായരുടെ കരങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ഫെബ്രുവരി 15ന് ചരിത്രമെഴുതി 104 കൃത്രിമ ഉപഗ്രഹങ്ങളും വഹിച്ച് കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വി സി-37ലെ 104 കൃത്രിമ ഉപഗ്രഹങ്ങളില്‍ തദ്ദേശീയമായി വികസിപ്പിച്ച കോര്‍ട്ടോസാറ്റ് 2 ഡി, ഐ.എന്‍.എസ് 1എ, ഐ.എന്‍.എസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.
ഇതില്‍ 88 എണ്ണത്തോളം സൂക്ഷ്മ ഉപഗ്രഹങ്ങളാണ്. ഈ സൂക്ഷ്മ ഉപഗ്രഹങ്ങള്‍ക്ക് അധിക കാലം ആയുസ്സുണ്ടാവില്ല എന്നതാണ് മാധവന്‍ നായരുടെ ആശങ്കക്കുപിന്നില്‍. കൂടാതെ വിദൂരഭാവിയില്‍ ഉപയോഗശൂന്യമായ ഈ കൃത്രിമ ഉപഗ്രഹങ്ങള്‍ മറ്റുള്ളവയുടെ ഭ്രമണപദത്തിലെത്തിച്ചേരാനും അവയുടെ നാശത്തിലേക്കെത്താനും സാധ്യതയുണ്ടെന്നാണ് മാധവന്‍ നായര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."