കൊടുങ്ങല്ലൂര്‍ താലപ്പൊലി: വഴിയോരക്കച്ചവടം നിരോധിക്കും
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലപ്പൊലിയോടനുബന്ധിച്ചുള്ള ഗതാഗതക്രമീകരണങ്ങളുടെ ഭാഗമായി വഴിയോരക്കച്ചവടം നിരോധിക്കും. റോഡ് ഗതാഗതത്തിന് തടസമാകുന്ന പുതിയ കച്ചവടക്കാരെ ഉടനടി ഒഴിപ്പിക്കുവാന്‍ ഒരു പുതിയ ഉദ്യോഗസ്ഥനെയും നിയമിക്കും. കൊടുങ്ങല്ലൂര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ അറിയിച്ചതാണിത്. നഗരത്തിലെ റോഡുകളില്‍ ദിനംപ്രതി വഴിയോരക്കച്ചവടക്കാര്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നതിന്റെ ഭാഗമായി കുടിവെള്ളടാങ്കുകളില്‍ പരിശോധന നടത്തി ശുചിത്വമുറപ്പു വരുത്തും.
നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ എം. കെ സഹീര്‍ ഉന്നയിച്ച വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം. ലൈഫ്-പി.എം.എ.വൈ പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിന് പെര്‍മിറ്റിന് അപേക്ഷ നല്‍കാത്തവരെ ഒഴിവാക്കി പുതിയ ലിസ്റ്റില്‍ നിന്ന് 200 പേരെ ഉള്‍പ്പെടുത്തി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കി അയക്കും.കോട്ടപ്പുറം മാര്‍ക്കറ്റില്‍ അനധികൃതമായി നിര്‍മിച്ച ഷെഡുകള്‍ പൊളിച്ചുനീക്കുവാനും യോഗത്തില്‍ ധാരണയായി.
വടക്കെ നടയില്‍ സിവില്‍ സ്‌റ്റേഷന് സമീപമുള്ള ഇരുനിലക്കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയ വില്‍പ്പന നടത്തിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റവന്യു ഇന്‍സ്‌പെക്ടര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."