ഫ്ളോറിഡയിലെ നിശാക്ലബിലെ വെടിവെപ്പ്: ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു
വാഷിംഗ്ടണ്‍: ഓര്‍ലാന്‍ഡോയിലെ നിശാക്ലബിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വത്തിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ആക്രമണം നടത്തിയ 29 കാരനായ ഒമര്‍ മറ്റീന് തങ്ങളുടെ പ്രതിജ്ഞ കൈകൊണ്ടിട്ടുള്ള ആളാണെന്ന് ഐ.എസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ സംഭവത്തിന് ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നതിനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വ്യക്തമാക്കി. ആക്രമണം നടത്തിയ ഉമര്‍ എഫ്.ബി.ഐ യുടെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്.
ഭീകരതയുടേയും വിദ്വേഷത്തിന്റെയും ആക്രമണമാണ് ഒര്‍ലാന്‍ഡോയില്‍ നടന്നതെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
നിശാക്ലബില്‍ സ്വവര്‍ഗാനുരാഗികളുടെ പരിപാടിക്കിടെയാണ് അക്രമണം ഉണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അക്രമണം നടന്നത്. സംഭവത്തില്‍ 50 പേര് മരിക്കുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമി പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."