പുതുക്കാട് സെന്ററിലെ അഴുക്കുചാല്‍ അപകടക്കെണിയാകുന്നു
പുതുക്കാട്: ദേശീയപാതയില്‍ പുതുക്കാട് സെന്ററിലെ അഴുക്കുചാല്‍ അപകടക്കെണിയാകുന്നു. കണ്ണമ്പത്തൂര്‍ കാഞ്ഞൂപ്പാടം ഭാഗത്തുനിന്ന് ദേശീയപാതയിലേക്കു പ്രവേശിക്കുന്ന റോഡിന്റെ ഓരത്തുള്ള ചാല് സ്ലാബിട്ടു മൂടാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
ഇടതുവശം ചേര്‍ന്ന് ദേശീയപാതയിലേക്കിറങ്ങുന്ന വാഹനങ്ങള്‍ കാനയിലേക്ക് മറിയുന്നത് പതിവായിരിക്കുകയാണ്. ശനിയാഴ്ച രണ്ടു കാറുകള്‍ കാനയില്‍ വീണ് അപകടമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സെന്ററിലെ ടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് കാറുകള്‍ കാനയില്‍ നിന്ന് ഉയര്‍ത്തിയത്.
ദേശീയപാതയിലെ സിഗ്നല്‍ തുറക്കുന്ന സമയത്തും വാഹന തിരക്കുള്ളപ്പോഴും വശംചേര്‍ന്നു പോകുന്ന ഇരുചക്രവാഹനങ്ങള്‍ കാനയിലേക്ക് മറിയുന്നതും പതിവാണ്.
ഏറെ പരാതികള്‍ക്കൊടുവില്‍ ഒരു വര്‍ഷം മുന്‍പാണ് പഞ്ചായത്ത് പുതുക്കാട് സെന്ററില്‍ അഴുക്കുചാല്‍ നിര്‍മിച്ചത്.
എന്നാല്‍ പിന്നീട് കാന മൂടാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. അടിയന്തരമായി കാന സ്ലാബിട്ട് മൂടി അപകടങ്ങള്‍ ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."