HOME
DETAILS
MAL
നിയമസഭയില്‍ ബഹളം; പ്രതിപക്ഷ എം.എല്‍.എമാര്‍ സഭ ബഹിഷ്‌കരിച്ചു
backup
February 27 2017 | 03:02 AM
തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച് അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആവശ്യം പരിഗണിക്കാത്തതിനെത്തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. തുടര്‍ന്ന് എം.എല്‍.എമാര്‍ സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.
ചോദ്യോത്തരവേള റദ്ദ് ചെയ്ത് അടിയന്തര പ്രമേയം ചര്‍ച്ചക്കെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ തള്ളുകയും ചോദ്യോത്തര വേള തുടരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിനടുത്തെത്തി ബഹളം വയ്ക്കുകയും തുടര്‍ന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."