HOME
DETAILS

മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജ് വേണ്ടിവന്നാല്‍ പുനഃപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി

  
backup
February 02 2020 | 02:02 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%80%e0%b4%b4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d

 

 

കല്‍പ്പറ്റ: വയനാട് വനമേഖലയില്‍ ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യം വര്‍ധിച്ചുവരുന്നതായി ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് വേണ്ടിവന്നാല്‍ പുനപരിശോധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കല്‍പ്പറ്റയില്‍ വിവിധ വകുപ്പു മേധാവികള്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. വയനാട്ടില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിലനില്‍ക്കുന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കല്‍പ്പറ്റയില്‍ ഉന്നതതല യോഗം ചേര്‍ന്നത്. ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, ഐ.ജിമാര്‍, വിവിധ ജില്ലകളിലെ പൊലിസ് മേധാവികള്‍, മലബാര്‍ ജില്ലകളിലെ കലക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ മേധാവിമാരും യോഗത്തില്‍ പങ്കെടുത്തു.
ആദിവാസി മേഖലയിലെ ശോചനീയാവസ്ഥ മുതലെടുത്ത് ആദിവാസികളെ മാവോയിസ്റ്റുകള്‍ സ്വാധീനിക്കുന്നത് എങ്ങനെ ഇല്ലാതാക്കാം എന്നതു സംബന്ധിച്ചുള്ള ആലോചനയാണ് പ്രധാനമായും യോഗത്തില്‍ നടന്നത്. ജില്ലയിലെ പല ആദിവാസി കോളനികളിലും മാവോയിസ്റ്റുകള്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട്. ഇവിടെയെല്ലാം കോളനികളിലെ ശോചനീയാവസ്ഥ ഉള്‍പ്പെടെ മാവോയിസ്റ്റുകള്‍ ആദിവാസികളുമായി സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേകയോഗം ചേര്‍ന്നത്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഗൗരവമേറിയ ഇടപെടല്‍ ഉണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഇപ്പോഴും നിലനില്‍ക്കുകയാണ്. വേണ്ടിവന്നാല്‍ പുനപരിശോധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ 18ന് ഡി.ജി.പിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നടന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങളും വിലയിരുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  8 hours ago