അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകം
വണ്ടിത്താവളം: അതിര്‍ത്തി പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം വ്യാപകമാകുന്നതിനെതിരെ പൊലിസ് നിഷ്‌ക്രീയമാകുന്നത് നാട്ടുകാര്‍ക്ക് വിനയാകുന്നു. ചെമ്മണാമ്പതി, ഗോവിന്ദാപുരം എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആറുമാസത്തോളമായി ഇറച്ചിമാലിന്യങ്ങള്‍,ആശുപത്രിമാലിന്യങ്ങള്‍, രാസമാലിന്യങ്ങള്‍ എന്നിവ വ്യാപകമായി നിക്ഷേപിക്കുന്നത്. മാലിന്യം നിക്ഷേപിക്കുവന്‍ വന്‍തുകകള്‍ വാങ്ങി സമ്മതം നല്‍കുന്ന തോട്ട ഉടമകള്‍ വര്‍ധിച്ചതിനാല്‍ മാലിന്യങ്ങളിലെ ദുര്‍ഗന്ധം നാട്ടുകാര്‍ക്ക് അറിയുന്ന സമയങ്ങളില്‍ മാത്രമാണ് പുറം ലോകമറിയുന്നത്. കഴിഞ്ഞദിവസം നീളിപ്പാറ ആനകട്ടിയില്‍ ഇറച്ചിമാലിന്യം നിക്ഷേപിക്കുന്നപ്രദേശത്ത് മുതലമട പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെയുളളവര്‍ എത്തി വാഹനങ്ങള്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പിച്ചെങ്കിലും ചെമ്മണാമ്പതിയില്‍ വീണ്ടും മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചിരിക്കുകയാണ്.
ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന മാലിനൃ നിക്ഷേപത്തിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് കേസെടുക്കുന്നതെങ്കിലും ആരോഗ്യവകുപ്പും, പഞ്ചായത്തും നടപടിയെടുക്കുന്നതില്‍നിന്നും ഒഴിഞ്ഞുമാറുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിനുകാരണമായിട്ടുണ്ട്. മാലിന്യ നിക്ഷേപത്തിനെതിരെ കടുത്ത നിയമ നടപടികള്‍ തദ്ദേശ സ്ഥപനങ്ങള്‍ സെക്രട്ടറിമാര്‍ മുഖേനയും പഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങളിലൂടെയും നിയമനടപടി സ്വീകരിക്കാമെന്നിരിക്കെ പഞ്ചായത്തും ആരോഗ്യവകുപ്പും നടപടിയെടുക്കാതെ മൗനംപാലിക്കുന്നതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പൊലിസ് നിയമകുരുക്ക് ലഘൂകരിച്ചണ് മുതലമടയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ തുടര്‍ന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വര്‍ദ്ധിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞവര്‍ഷം ആനകട്ടിമേടില്‍ നിക്ഷേപിച്ച് രാസമാലിന്യങ്ങള്‍ ഇപ്പോഴും നീക്കാതെ ഉപേക്ഷിച്ചനിലയില്‍ കിടക്കുന്നത് നാട്ടുകാര്‍ പരാതി നല്‍കിയും മാറ്റിയിട്ടില്ല.തൃശൂര്‍ നീറ്റ ജലാറ്റിന്‍ ഫാക്ടറിയിലെ മാലിന്യമാണ് ആനക്കട്ടിമേട്ടില്‍ നിക്ഷേപിച്ചത്.
എറണാകുളം, തൃശൂര്‍ , കോട്ടയം ജില്ലകളില്‍നിന്നുമാണ് ആശുപത്രിമാലിന്യങ്ങളും ഇറച്ചിമാലിന്യങ്ങളും ഫാക്ടറിമാലിന്യങ്ങളും വ്യാപകമായതോതില്‍ അതിര്‍ത്തി പഞ്ചായത്തുകളില്‍ നിക്ഷേപിക്കുവാനെത്തുന്നത്. ആളൊഴിഞ്ഞ പറമ്പുകളില്‍ ഒരു ലോറി മാലിന്യത്തിന് 7000 - 8000 രൂപവരെ നല്‍കിയാണ് നിക്ഷേപിക്കുന്നത്.
മാലിന്യ നിക്ഷേപത്തിന് തയ്യാറാകുന്നതാണ് അതിര്‍ത്തി പ്രദേശങ്ങള്‍മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറുന്നത്.
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍, ഇടനിലക്കാര്‍ സ്ഥലം സജ്ജീകരിച്ചുനല്‍കുന്നവര്‍ എന്നിവര്‍ ക്കെതിരെ ക്രിമിനല്‍കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."