എല്‍.പി.ജി ടെര്‍മിനല്‍ വിരുദ്ധ സമരം: ജനപിന്തുണ വര്‍ധിക്കുന്നു പ്രക്ഷോഭം നഗരത്തിലേക്ക് വ്യാപിപ്പിക്കാന്‍ സമരസമിതി തീരുമാനം
കൊച്ചി: പുതുവൈപ്പിനില്‍ നടക്കുന്ന എല്‍.പി.ജി ഇറക്കുമതി സംഭരണ കേന്ദ്ര വിരുദ്ധ സമരത്തിന് ജനപിന്തുണ വര്‍ധിക്കുന്നു. ജനവാസ കേന്ദ്രത്തില്‍ തീരപരിപാലന നിയമം ലംഘിച്ച് അപകടകരമായ എല്‍.പി.ജി സംഭരണകേന്ദ്രം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായാണ് രണ്ടാഴ്ചയോളമായി ഇവിടെ ജനകീയ സമരം നടക്കുന്നത്. സമരം 12 ദിവസം പിന്നിട്ടതോടെ രാഷ്ട്രീയസാമൂഹിക സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തത്തെിയിരിക്കുകയാണ്.
സി.പി.എമ്മം ലോക്കല്‍ കമ്മിറ്റി അംഗം എ.കെ ശശിയും യൂത്ത് കോണ്‍ഗ്രസും ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തി. കെ.എല്‍.സി.എ, ഹിന്ദു ഐക്യവേദി, വി.വി സഭ എന്നീ സംഘടനകളും ഐക്യദാര്‍ഡ്യ പ്രകടനം നടത്തി. തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവരുടെ സി.ഐ.ടി.യു യൂനിറ്റും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കുട്ടികളും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ ദിവസവും സമരപ്പന്തലില്‍ സജീവ സാന്നിധ്യമായിരിക്കുകയാണ്. സമരം ആരംഭിച്ചതോടെ പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മാണം നിലച്ചിരിക്കുകയുമാണ്്.
നിര്‍മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം നഗരത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സമരസമിതി. നഗരം നിശ്ചലമാക്കല്‍ പ്രക്ഷോഭം ഉള്‍പ്പെടെയുള്ളവയും ആലോചിക്കുന്നുണ്ട്. അതിനിടെ, ജില്ലാ ഭരണകൂടം സമരക്കാരുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായും സമരസമിതി ആരോപിച്ചു.
തീരപരിപാലന നിയമം ലംഘിച്ച് എല്‍.പി.ജി ടെര്‍മിനല്‍ നിര്‍മിക്കുന്നതിലെ അപകടം ചൂണ്ടിക്കാണിച്ച് സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയും സമരസമിതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ രണ്ടാഴ്ചയായിയട്ടും കലക്ടര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും സ്വീകരിച്ചില്ല. 60000ത്തിലധികം ജനസംഖ്യയുള്ള എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ പദ്ധതി ആരംഭിക്കുന്നത് വിശാലകൊച്ചിയിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുമെന്നും ഇവര്‍ ആരോപിച്ചു. ജനവാസ കേന്ദ്രത്തിന് 30 മീറ്റര്‍ അകലെയാണ് പദ്ധതിതുടങ്ങുന്നത്. സംസ്ഥാനത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണിതെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."