രണ്ടു മണിക്കൂര്‍ നാല്‍പത് മിനുട്ട് ഒടുവില്‍ തളര്‍ന്ന് മന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ രണ്ടു മണിക്കൂറും നാല്‍പതു മിനുട്ടുമാണ് ബജറ്റവതരണം നടത്തിയത്. ഇതിനു മുന്‍പ് മറ്റു മന്ത്രിമാരൊന്നും ഇത്ര ദീര്‍ഘമായി ബജറ്റവതരണത്തിനു സമയമെടുത്തിട്ടില്ല. എന്നാല്‍, ഇന്നലെ മന്ത്രിക്കു ശാരീരികാസ്വാസ്ഥ്യം കാരണം ബജറ്റവതരണം പൂര്‍ത്തിയാക്കാനായില്ല.
ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ശാരീരികപ്രശ്‌നങ്ങള്‍ കാരണം ഒന്നിലേറെ തവണ മന്ത്രി അല്‍പസമയം പ്രസംഗം നിര്‍ത്തി. ഇരുന്ന് അവതരിപ്പിക്കണോയെന്നു പ്രധാനമന്ത്രിയടക്കമുള്ളവര്‍ ആരാഞ്ഞെങ്കിലും വേണ്ടെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്നു രക്തസമ്മര്‍ദം കുറഞ്ഞതോടെ വെള്ളം കുടിച്ച ശേഷം ബജറ്റവതരണം പൂര്‍ത്തിയാക്കാതെ അവര്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു.
ബജറ്റിന്റെ രണ്ടു പേജുകള്‍ മാത്രമായിരുന്നു അപ്പോള്‍ വായിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഇവയടക്കം സഭയുടെ മേശപ്പുറത്തു വച്ചു. കഴിഞ്ഞ വര്‍ഷം നിര്‍മലാ സീതാരാമന്‍ രണ്ടു മണിക്കൂറും 17 മിനുട്ടുമാണ് ബജറ്റവതരണം നടത്തിയിരുന്നത്. ഇത്തവണ കവിതകളും മറ്റും ഇടയ്ക്കു കൂട്ടിച്ചേര്‍ത്തായിരുന്നു ബജറ്റവതരണം. 2014ല്‍ രണ്ടു മണിക്കൂറും പത്തു മിനുട്ടുമെടുത്താണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."