വണ്ടൂരിലെ ബ്ലോക്ക് വികസന വിദ്യാകേന്ദ്രത്തിന് കെട്ടിടമൊരുങ്ങുന്നു
വണ്ടൂര്‍: വണ്ടൂരിലെ ബ്ലോക്ക് വികസന വിദ്യാ കേന്ദ്രത്തിന് വണ്ടൂര്‍ ബ്ലോക്ക്് കോമ്പൗണ്ടില്‍ സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. ജില്ലയിലെ തന്നെ സാക്ഷരതാ മിഷന് കേന്ദ്രങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന വണ്ടൂരിലെ കേന്ദ്രത്തിന് സ്വന്തമായി ഒരു ആസ്ഥാനമുണ്ടായിരുന്നില്ല. വാടക കെട്ടിടത്തിലായിരുന്നു വര്‍ഷങ്ങളായി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ബ്ലോക്ക് വികസന വിദ്യാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം എ. പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ആസ്യ അധ്യക്ഷയായി. വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സാജിത, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി. നാരായണന്, സ്ഥിരംസമിതി അധ്യക്ഷരായ എം. ഷംന, പി.കെ മൈമൂന, ബ്ലോക്ക് സാക്ഷരതാ കോഡിനേറ്റര്‍ ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."