തൂത്തുവാരാന്‍
മൗണ്ട് മൗന്‍ഗനുയ്: ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരാനുറച്ച് ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരമാണ് ഇന്ന് നടക്കുന്നത്.
ആദ്യ നാലു മല്‍സരങ്ങളും ജയിച്ച് പരമ്പരയില്‍ കുതിപ്പ് തുടരുന്ന ഇന്ത്യ അഞ്ചാമങ്കവും ജയിച്ച് ചരിത്രം കുറിക്കാനുള്ള പടയൊരുക്കത്തിലാണ്. അവസാനത്തെ ര@ണ്ടു കളികളിലും സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യന്‍ വിജയം. ലോക റെക്കോര്‍ഡാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. അഞ്ചാം ടി20യും ജയിക്കാനായാല്‍ പുതിയ റെക്കോര്‍ഡ് ഇന്ത്യക്കു സ്വന്തമാവും. ടി20യുടെ ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയിട്ടില്ല. പരമ്പരയിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളും ജയിച്ചതോടെ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ആദ്യത്തെ ടി20 പരമ്പര നേടമെന്ന റെക്കോര്‍ഡ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു.
പരമ്പരയില്‍ ഹാട്രിക്ക് സൂപ്പര്‍ ഓവര്‍ വരുമോയെന്ന ആകാംക്ഷയാണ് ക്രിക്കറ്റ് പ്രേമികളെ ഈ മല്‍സരത്തിലേക്കു ആകര്‍ഷിക്കുന്നത്. കഴിഞ്ഞ രണ്ട@ു മല്‍സരങ്ങളും സൂപ്പര്‍ ഓവറിലാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്. രണ്ട@ു തവണയും ഭാഗ്യം ഇന്ത്യക്കൊപ്പം നില്‍ക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോ എന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയപ്പോള്‍ പകരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള അവസരം സഞജുവിനു ലഭിച്ചിരുന്നു.
പക്ഷെ എട്ടു റണ്‍സ് മാത്രമെടുത്ത് താരം പുറത്തായി. സഞ്ജുവിനു പകരം പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത റിഷഭ് പന്ത് പ്ലെയിങ് ഇലവനില്‍ എത്തിയേക്കുമെന്നു സൂചനയു@ണ്ട്. തുടര്‍ച്ചയായി കളിച്ചു കൊണ്ട@ിരിക്കുന്ന ലോകേഷ് രാഹുലിനു വിശ്രമം നല്‍കി പകരം റിഷഭ് പന്തിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
പന്തിനെക്കൂടാതെ പരമ്പരയില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ലാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ഇന്ത്യ കളിപ്പിച്ചേക്കും. യുസ്വേന്ദ്ര ചഹലിനു പകരമായിരിക്കും കുല്‍ദീപ് ടീമിലെത്തുക. ഉച്ചക്ക് 12.30നാണ് മത്സരം തുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."