HOME
DETAILS
MAL
ഇന്ത്യ-സിംബാബ്വെ രണ്ടാം ഏകദിനം ഇന്ന്
backup
June 13 2016 | 04:06 AM
ഹരാരെ: ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യ ഇന്നിറങ്ങുന്നത് പരമ്പര ലക്ഷ്യമിട്ടാണ്. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം ജയിച്ചതിനാല്‍ ഇന്ന് ജയിക്കാനായാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിനത്തില്‍ ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
ലോകേഷ് രാഹുല്‍ ഈ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. അമ്പാട്ടി റായിഡുവും ഫോമിലാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട കരുണ്‍ നായര്‍ മികവിലേക്കുയരാനുള്ള അവസരം കൂടിയാണിത്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുമ്റ മികച്ച ഫോമിലാണ്. ബരീന്ദര്‍ സ്രാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരും ഫോമിലാണ്. രണ്ടാം മത്സരത്തിലും ഇവര്‍ മികവിലേക്കയുര്ന്നാല് ഇന്ത്യക്ക് മറ്റൊരു അനായാസ ജയം സ്വന്തമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."