ദേശീയ വനിതാ ഹോക്കി: എസ്.എസ്.ബി ജേതാക്കള്‍, കേരളം പുറത്ത്
കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ എസ്.എസ്.ബി (സശസ്ത്രസീമാബെല്‍)ക്ക് കിരീടം. ബി ഡിവിഷനില്‍ പ്രതീക്ഷയുമായി കളത്തിലിറങ്ങിയ കേരളം രണ്ടാം തോല്‍വിയുമായി ചാംപ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി.
വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ എസ്.പി. എസ്.ബി(സ്റ്റീല്‍ പ്ലാന്റ് സ്‌പോര്‍ട്‌സ് ബോര്‍ഡ്)യെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് എസ്.എസ്.ബിയുടെ കിരീടനേട്ടം. ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് എസ്.എസ്.ബി കിരീടം ചൂടുന്നത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി ഷൂട്ടൗട്ട് വേണ്ടിവന്നത്.
പ്രതീക്ഷ നഷ്ടപ്പെടുത്തിദേശീയ ആതിഥേയരായ കേരളത്തിന്റെ സീനിയര്‍ വനിതാ ഹോക്കി ടീം എ ഡിവിഷന്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് കേരളം ടൂര്‍ണമെന്റില്‍ നന്ന് പുറത്തായത്. പൂള്‍ എയിലെ മത്സരത്തില്‍ ഹോക്കി ഹിമാചല്‍ കേരളത്തെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി സുനിത ഹിമാചലിനെ മുന്നിലെത്തിച്ചു. ഇരുപത്തിനാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്ക് റിതു ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഹിമാചലിന്റെ ലീഡ് രണ്ടായി ഉയര്‍ന്നു. ഇരുപത്തിയഞ്ചാം മിനുട്ടില്‍ സരിഗയിലൂടെ കേരളം ഒരു ഗോള്‍ മടക്കി. തുടരെ ഡി സര്‍ക്കിളില്‍ ഇരമ്പിയെത്തിയ ഹിമാചലിനെ പ്രതിരോധിക്കാന്‍ കേരള താരങ്ങള്‍ നന്നെ പാടുപെട്ടു. മുപ്പത്തിയാറാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ ഗോളാക്കി മാറ്റി നിധി ഹിമാചലിന്റെ ലീഡ് 31 ആക്കി. സമ്മര്‍ദ്ദത്തില്‍പ്പെട്ടു കളിച്ച കേരള ടീം പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഹിമാചലിന് പലതവണ ഗോളവസരങ്ങള്‍ തുറന്നുകിട്ടി. ലഭിച്ച പെനാല്‍ട്ടി കോര്‍ണറുകള്‍ പോലും ഗോളാക്കാനാകാതെ കേരളം പകച്ചുനിന്നപ്പോള്‍ പൂള്‍ എയില്‍ നിന്നും ടീം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തേക്ക്. നേരത്തെ ഒഡീഷയോട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കേരളം തോല്‍വി വഴങ്ങിയിരുന്നു. പൂള്‍ എ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരളം. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ കേരളത്തിന് പോയിന്റൊന്നും ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."