HOME
DETAILS
MAL
എടപ്പാളില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം; സി.സി.ടി.വി കാമറകള്‍ തകര്‍ത്തു
backup
January 12 2019 | 23:01 PM
എടപ്പാള്‍: ടൗണില്‍ എ.ടി.എം കവര്‍ച്ചാ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് കുറ്റിപ്പുറം റോഡിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ശനിയാഴ്ച രാവിലെ എ.ടി.എമ്മില്‍ എത്തിയ ഇടപാടുകാരനാണ് വിവരം ബാങ്ക് അധികൃതരെ അറിയിച്ചത്. ഉദ്യോഗസ്ഥരും ചങ്ങരംകുളം പൊലിസും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നു കണ്ടെത്തി. എ.ടി.എം ഉപകരണത്തിന്റെ മുന്‍വശത്തെ ചെസ്റ്റ് ഡോര്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. പണം അടുക്കിവയ്ക്കുന്ന ഭാഗം മോഷ്ടാക്കള്‍ക്ക് തുറക്കാന്‍ കഴിയാത്തതിനാലാണ് പണം നഷ്ടമാകാതിരുന്നത്. കൗണ്ടറിലെ സി.സി.ടി.വി കാമറകള്‍ പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."