പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ വധശ്രമം: അന്വേഷണം നിലച്ചു
പൊന്നാനി: ഹര്‍ത്താല്‍ ആക്രമണത്തിന്റെ മറവില്‍ പൊലിസുകാരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളിലെ അന്വേഷണം അവസാനിപ്പിക്കുന്നു. നിലവില്‍ ഒന്‍പതു പേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരാള്‍ ആര്.എസ്.എസ് പൊന്നാനി കാര്യവാഹകാണ്.
കൂടുതല്‍ പ്രവര്‍ത്തകരിലേക്ക് അന്വേഷണം നീട്ടിക്കൊണ്ടുപോകാതെ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. പൊലിസുകാരെ വധിക്കാന്‍ ശ്രമിച്ചതിന് 50 പേര്‍ക്കെതിരേ പൊലിസ് കേസ് എടുത്തിരുന്നെങ്കിലും കൂടുതല്‍ അറസ്റ്റ് വേണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.
പലരും ഒളിവില്‍ കഴിയുകയാണെന്നാണ് പൊലിസ് നല്കുന്ന വിശദീകരണമെങ്കിലും പലരും നാട്ടില്‍ സജീവമായിത്തന്നെയുണ്ട്. കേസ് അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. തുടക്കത്തില്‍ പൊലിസ് കാണിച്ച താല്പര്യം പിന്നീട് ഉപേക്ഷിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് വിവിധ സംഘടനകള്‍ ആരോപിക്കുന്നത്. നിലവില്‍ അറസ്റ്റിലായവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
പൊലിസുകാരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ ഒന്‍പതുവകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. എടപ്പാളിലെ ഹര്‍ത്താല്‍ അക്രമണവുമായി ബന്ധപ്പെട്ട് 16 പേരയാണ് അറസ്റ്റ് ചെയ്തത്.എന്നാല്‍ ഇവര്‍ക്കെതിരേ നിസാര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."