HOME
DETAILS

'ഒട്ടും ഭയം തോന്നിയില്ല, അയാളെ തടയണമെന്നു മാത്രമേ അപ്പോള്‍ ചിന്തിച്ചുള്ളു'- നീട്ടിപ്പിടിച്ച തോക്കിനു മുന്നിലേക്ക് നടന്നു കയറിയ ഷദാബ് പറയുന്നു

  
backup
February 02 2020 | 05:02 AM

national-shadab-shot-at-outside-jamia-2020

ന്യൂഡല്‍ഹി: എന്തു ചെയ്യണമെന്നറിയാതെ നടുങ്ങി നിന്ന ഒരു നിമിഷമായിരുന്നു അത്. നിറതോക്കും ഉയര്‍ത്തി പിടിച്ച് ഭ്രാന്തമായി സമരക്കാര്‍ക്കു നേരെ നടന്നടുക്കുന്ന ചെറുപ്പക്കാരന്‍. എന്തു സംഭവിക്കാമെന്ന നിമിഷത്തിലാണ് അവന്‍ മുന്നോട്ടു നടന്നത്. ഷദാബ് ഫാറൂഖ് നജാര്‍ എന്ന 21 കാരന്‍. സമരക്കാരെ മുഴുവന്‍ കൊന്നൊടുക്കാനുള്ളത്രയും വൈര്യവുമായി നില്‍ക്കുന്ന അക്രമിക്കു മുന്നിലേക്ക് നീട്ടി വളര്‍ത്തിയ മുടിയും താടിയും വെച്ച ആ കശ്മീരി പയ്യന്‍ നടന്നു കയറി. ഒട്ടും ഭയക്കാതെ ഉറച്ച ചവടുകളുമായി അവന്‍ മുന്നോട്ടു നടന്നു. അവന്റെ ചുവടുകളുടെ കരുത്തില്‍ അക്രമി പുറകിലേക്കും. ആ ചുവടുവെപ്പുകള്‍ രാജ്യം മുഴുവന്‍ ഏറ്റെടുത്തു. സി.എ.എ വിരുദ്ധ പോരാട്ടങ്ങളുടെ മുന്നോട്ടുള്ള കുതിപ്പായി.

ജമ്മു കശ്മീര്‍ ചിനാബ് താഴ്‌വരയില്‍ ദോദ ജില്ലയിലെ ബദേര്‍ ആണ് ഷദാബിന്റെ നാട്. നാലു വര്‍ഷമായി ജാമിഅയില്‍ എത്തിയിട്ട്.


ഷദാബ് പറയുന്നു...
'ഏത് നിമിഷവും തിരയൊഴിച്ചേക്കുമെന്നറിഞ്ഞു കൊണ്ടു തന്നെയാണ് താന്‍ അക്രമിക്കു മുന്നിലേക്ക് നടന്നടുത്തത്. അപ്പോള്‍ ഒട്ടും ഭീതി തോന്നിയില്ല. അയാളെ തടയണമെന്ന ചിന്ത മാത്രമേ അന്നേരമുണ്ടായിരുന്നുള്ളൂ'-ഷദാബ് പറയുന്നു. ഇപ്പോള്‍ ആ സംഭവവികാസങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ വല്ലാത്ത ആഘാതമാണെന്നും ഷദാബ് പറയുന്നു.

' അന്നത്തെ സംഭവത്തെ കുറിച്ച് ചിന്തിക്കുന്നത് പോലും പ്രയാസകരമാണ്. കഷ്ടിച്ചുള്ള ഒരു രക്ഷപ്പെടല്‍ തന്നെയായിരുന്നു അത്. ഉറങ്ങാനായി കണ്ണടക്കുമ്പോഴെല്ലാം ഇതു തന്നെ മനസ്സില്‍ തെളിഞ്ഞു വരും. കണ്ണു തുറന്നാലും ഒരു വെടിയൊച്ച ഉള്ളില്‍ മുഴങ്ങും'- ഷദാബിന്റെ മനസ്സില്‍ ഒരു നടുക്കം ഇപ്പോഴും ബാക്കിയാണ്.

എന്നാല്‍ ആ സമയത്ത് തനിക്ക് ഒട്ടും പതര്‍ച്ച തോന്നിയിരുന്നില്ലെന്നും ഷദാബ് പറയുന്നു.
' ആ സമയത്ത് എന്തോ ഭാഗ്യത്തിന് താനൊട്ടും പതറിയില്ല. എന്തു കൊണ്ടാണെന്നറിയില്ല. അവനെ തടയണം എന്ന് എനിക്കു തോന്നി. അതിനായാണ് ഞാന്‍ മുന്നോട്ടു നടന്നത്. അവന്റെ അടുത്തെത്തിയാല്‍ ബലാല്‍ക്കാരമായി കീഴ്‌പെടുത്താമെന്നുമായിരുന്നു കരുതിയത്. അയാളെ തടയാന്‍ പൊലിസും മുന്നോട്ടു വരുമെന്ന് കരുതി. അവര്‍ അവന് പിറകില്‍ തന്നെയുണ്ടായിരുന്നു. പൊലിസ് ഒന്നും ചെയ്യാതെ കാഴ്ചക്കാരെ പോലെ നില്‍ക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല'- ഷദാബ് പറഞ്ഞു.

ജാമിഅയെ മോശമായി ചിത്രീകരിക്കാനാണ് അയാള്‍ പദ്ധതിയിട്ടത്. ജാമിഅയിലെ വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കാനായിരുന്നു ശ്രമം. ഞാന്‍ ജാമിഅയില്‍ നിന്നുള്ളയാളാണ്. ഞാന്‍ ജാമിഅയെ ആണ് പ്രതിനിധീകരിക്കുന്നത്. എനിക്ക് ജാമിഅക്കു വേണ്ടി നില്‍ക്കേണ്ടതുണ്ട്. എനിക്കതറിയാം. ഇനിയും ഇത്തരത്തിലൊരു സാഹചര്യം വന്നാലും ഞാന്‍ ജാമിഅക്കൊപ്പം നില്‍ക്കും. അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി എല്ലാവരും നില്‍ക്കേണ്ടതുണ്ട് ഷദാബ് ആവര്‍ത്തിച്ചു.

ആ സമയത്ത് താന്‍ റാലിയില്‍ േേചര്‍ന്നിരുന്നില്ലെന്ന ഷദാബ്. ഒരു സുഹൃത്തിനെ കാത്തു നില്‍ക്കുകയായിരുന്നു.

'തോക്കുമെന്തിയ ആളെ കാണുമ്പോള്‍ ആ സ്ഥലത്ത് ഞാന്‍ തനിച്ചായിരുന്നു. തോക്കുയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറോ നൂറ്റമ്പതോ മീറ്റര്‍ അയാള്‍ നടന്നു കാണണം. ഞാനയാള്‍ക്കു നേരെ നന്നു. തോക്ക താഴെയിടാന്‍ പറഞ്ഞു. രണ്ടു തവണ പറഞ്ഞു. മൂന്നാമത് പറയുമ്പോഴേക്ക് അയാള്‍ വെടിവെച്ചു. ഫോട്ടോഗ്രാഫര്‍മാര്‍, ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍, മറ്റു മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ നിരവധിപേര്‍ നോക്കി നില്‍ക്കെ ആയിരുന്നു അത്. എന്റെ നെഞ്ച് ലക്ഷ്യമാക്കിയാണ് അയാള്‍ നിറയുതിര്‍ത്തത്. എന്നാല്‍ ഞാന്‍ കൈ ഉയര്‍ത്തിയിരുന്നു. കയ്യിനാണ് വെടിയേറ്റത്. പൊലിസ് പോക്കറ്റില്‍ കൈ ഇട്ട് നോക്കി നില്‍ക്കുകയായിരുന്നു. ചിലര്‍ വീഡിയോ എടുക്കുന്നു പോലുമുണ്ടായിരുന്നു. അതിനു ശേഷം ബാരിക്കേഡുകള്‍ മാറ്റിത്തരാന്‍ പൊലിസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മാറ്റിയില്ല. ഒടുവില്‍ ചോരയൊലിക്കുന്ന കയ്യുമായി ബാരിക്കേഡുകള്‍ ചവിട്ടിക്കയറേണ്ടി വന്നു പുറത്തിറങ്ങാന്‍. ആദ്യം പോയത് ഹോളി ഫാമിലി ആശുപത്രിയിലേക്കായിരുന്നു. പിന്നീട് എയിംസില്‍ എത്തിച്ച് രാത്രി എട്ടുമണിയോടെയാണ് ബുള്ളറ്റ് പുറത്തെടുത്തത്.

തന്റെ കൈകളുടെ ചലനം കുറേശ്ശെയായി തിരിച്ചു കിട്ടുന്നുണ്ടെന്ന് ഷദാബ് അറിയിച്ചു. ജാമിഅയെ രക്തപങ്കിലമാക്കിയ പൊലിസ് വേട്ടക്കിരയായ സമരം മുതല്‍ സജീവമായി രംഗത്തുണ്ടെന്ന് ഷദാബ് പറയുന്നു. ഇത്തവണ രാജഡ്ഘട്ടിലേക്കായിരുന്നു റാലി. സമാധാനപരമായി റാലി നടത്താനാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ ബാരിക്കേഡുകള്‍ വെച്ചു- ഷദാബ് ചൂണ്ടിക്കാട്ടി. ഡല്‍ഹി പൊലിസിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് ഷദാബ് വ്യക്തമാക്കുന്നു. നേരത്തെ നടന്ന സംഭവങ്ങളുടെ പേരില്‍ ജാമിഅ ഭരണകൂടവും വി.സിയും പൊലിസിനെതിരെ നടപടി എടുത്തിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാവില്ലായിരുന്നു എന്നും ഷദാബ് ചൂണ്ടിക്കാട്ടുന്നു.

ഞാന്‍ ചെയ്തത് ഹീറോയിസം അല്ല. എനിക്ക് തോന്നിയത് ശരിയാണോ എന്ന് എനിക്കറിയില്ല. എന്താണോ ശരി അതിനൊപ്പം നിങ്ങളും നിലകൊള്ളണം. ഞാന്‍ ഉപദ്രവിക്കപ്പെട്ടതു കൊണ്ടാണ് ഞാന്‍ നടപടി ആവശ്യപ്പെടുന്നത്. എന്നാല്‍ ഇനിയും സര്‍ക്കാര്‍ ഇത്തരം പ്രവൃത്തികളില്‍ മൗനം പാലിച്ചാല്‍, വിദ്യാര്‍ഥികളുടെ അടുത്ത് എത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ പോക്കറ്റില്‍ കയ്യിട്ട് നിസ്സംഗരായിരിക്കുന്ന പൊലിസിനെ സാക്ഷി നിര്‍ത്തി വെടിയുണ്ടകളെ തടയാന്‍ ഇനിയും ഷദാബുമാരുണ്ടാവും- ഷദാബ് പറഞ്ഞു നിര്‍ത്തി.

തയ്യാറാക്കിയത് ഫര്‍സാന കെ കടപ്പാട് ഇന്ത്യന്‍എക്‌സ്പ്രസ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago