ആലപ്പുഴയുടെ വ്യവസായ വികസനം; കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഏപ്രില്‍ 27ന്
ആലപ്പുഴ: ആലപ്പുഴയുടെ സമഗ്രമായ വ്യവസായ വികസനം മുന്‍നിര്‍ത്തി 'വ്യവസായങ്ങളെ സംരക്ഷിക്കൂ, ആലപ്പുഴയെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭം ആരംഭിക്കുവാന്‍ എ.ഐ.ടി.യു.സി ജില്ലാ ക്യാംപ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 27 ന് കലക്ടറേറ്റിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സമരത്തിന്റെ പ്രചരണാര്‍ഥം ഏപ്രില്‍ 20 മുതല്‍ 22 വരെ ജാഥകള്‍ നടത്തുവാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗത, പീഡിത വ്യവസായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ തൊഴിലാളികളെല്ലാം പ്രക്ഷോഭത്തിലാണ്. സര്‍ക്കാര്‍ ഇവരെ സഹായിക്കുമെന്ന് തന്നെയാണ് തൊഴിലാളികളുടെ വിശ്വാസം. ഇതിന്റെ ഭാഗമായി ബഡ്ജറ്റില്‍ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
കശുവണ്ടി തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭ രംഗത്താണ്. തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷക തൊഴിലാളികളും വിവിധ വിഷയങ്ങളില്‍ സമരം തുടരുകയാണ്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരും പ്രക്ഷോഭത്തിലാണ്. സമസ്ത ജനവിഭാഗങ്ങളും സമരരംഗത്ത് അണിനിരക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.
എ ശിവരാജന്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി ഡി.പി മധു സ്വാഗതം പറഞ്ഞു. മാറുന്ന തൊഴില്‍ നിമയങ്ങള്‍ എന്ന വിഷയത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ ഉദയഭാനു ക്ലാസ്സ് നയിച്ചു.
ജില്ലാ സെക്രട്ടറി വി മോഹന്‍ദാസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആര്‍. അനില്‍കുമാര്‍, അഡ്വ എന്‍ പി കമലാധരന്‍, കെ.ഡി മോഹനന്‍, വി.എം ഹരിഹരന്‍, എ അജികുമാര്‍, പി.പി ഗീത, വി.ബി രാജപ്പന്‍, വി അനില്‍കുമാര്‍, ഗിരിജാ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി സത്യനേശന്‍ ഉദ്ഘാടനം ചെയ്തു. പി.യു അബ്ദുല്‍ കലാം നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."