'ഭീകരവാദികള്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ട തന്നെയാണ് നല്‍കേണ്ടത്'- ഷഹീന്‍ബാഗിന് നേരെ വിദ്വേഷ പരാമര്‍ശവുമായി യോഗിയും
ന്യൂഡല്‍ഹി:ഷഹീന് ബാഗ് ഉള്‍പെടെ രാജ്യത്ത് നടക്കുന്ന സി.എ.എ പ്രതിരോധങ്ങള്‍ക്കു നേരെ വിദ്വേഷം വമിക്കുന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിക്കുന്നതിനിടെയാണ് വിദ്വേഷ പരാമര്‍ശം.
ഭീകരവാദികള്‍ക്ക് ബിരിയാണില്ല വെടിയുണ്ടയാണ് നല്‍കേണ്ടതെന്നും മോദി സര്‍ക്കാര്‍ അതാണ് ചെയ്യുന്നതെന്നുമാണ് യോഗിയുടെ പരാമര്‍ശം.
'ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വൃത്തിയുള്ള കുടിവെള്ളം പോലും മുഖ്യമന്ത്രി കെജ്രിവാള് നല്‍കുന്നില്ല. ജനങ്ങള്‍ക്കു വിഷലിപ്ത വെള്ളമാണ് കുടിക്കാന്‍ ലഭിക്കുന്നതെന്നാണ് ഒരു സര്‍വ്വേ പറയുന്നത്. പക്ഷേ, ഷഹീന് ബാഗിലും മറ്റുള്ളിടത്തും പ്രതിഷേധം നടത്തുന്നവര്‍ക്ക് കെജ്രിവാള് ബിരിയാണിയാണ് വിതരണം ചെയ്യുന്നത്' -യോഗി പറഞ്ഞു. മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തെ ഭീകരരെയെല്ലാം കണ്ടെത്തി അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ട നല്‍കുകയാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശം നടത്തുന്നത് ബി.ജെ.പി നേതാക്കള്‍ പതിവാക്കിയിരിക്കുകയാണ്. കൂടാതെ രണ്ടു തവണ ഷഹീന് ബാഗിലെ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെപ്പുണ്ടാവുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."