കുട്ടനാട്ടിലെ നെല്ലുസംഭരണം ഈര്‍പ്പത്തിന്റെ പേരില്‍ കിഴിവ് നടക്കില്ലെന്ന് കര്‍ഷക സംഘടനകള്‍
കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചകൃഷിയുടെ നെല്ലുസംഭരണം ആരംഭിച്ചപ്പോള്‍ മുതല്‍ എല്ലാ വര്‍ഷവും ഉണ്ടാക്കുന്ന ഈര്‍പ്പത്തിന്റ് പേരിലുള്ള കണക്ക് പ്രശ്‌നങ്ങളും പതിവുപോലെ ഇത്തവണയുമുണ്ട്.
സപ്ലേയ്‌ക്കോ നെല്ല് സംഭരിക്കുമ്പോള്‍ നെല്ലിന്റ് തൂക്കത്തില്‍ ഈര്‍പ്പത്തിന്റ പേരില്‍ മില്‍ ഉടമകള്‍ കൂടുതല്‍ കിഴിവ് ഈടാക്കുന്നതാണ് കര്‍ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. പേരിന് പോലും മഴയില്ലാത്ത സമയത്ത് മില്ലുടമകള്‍ വര്‍ഷംതോറും ചെയ്യുന്ന പതിവ് പരിപാടിയാണ് നടത്തുന്നതെന്നാണ് കര്‍ഷകസംഘടനകള്‍ ചൂണ്ടികാണിക്കുന്നത്.സംഭരിക്കുന്ന നെല്ലില്‍ ഈര്‍പ്പത്തിന്റ് അളവ് പതിനേഴ് ശതമാനം വരേ സപ്ലേയ്‌ക്കോ അനുവദിക്കൂ.
കൂടുതലായി വരുന്ന ഓരോ ശതമാനത്തിനും ക്വിന്റ ലൊന്നിന് ഓരോ കിലോ വീതം കുറവ് ചെയ്യാനാണ് സപ്ലേയ്‌ക്കോ തീരുമാനം.കടുത്ത വേനലില്‍ നെല്ലിന് ഈര്‍പ്പമുണ്ടെന്ന് പറഞ്ഞ് മില്ലുടമകള്‍ നിന്നാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.ഈര്‍പ്പത്തിന്റ് പേരില്‍ കഴിഞ്ഞ ദിവസം മാണിക്യ മംഗലം കായലില്‍ നടന്ന നെല്ലുസംഭരണം തടസ്സപ്പെട്ടിരുന്നു.
കട്ടക്കുഴി പാടശേഖരത്തും തലവടിയിലും നെല്ലുസംഭരണം നടക്കുന്നുണ്ടെങ്കിലും ഈര്‍പ്പത്തിന്റ പേരിലുള്ള തര്‍ക്കങ്ങള്‍ കുറവാണ് .കുട്ടനാട്ടില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പാടശേഖരങ്ങളില്‍ നെല്ല് സംഭരണം നടക്കേണ്ടതിനാല്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."