സ്റ്റുഡന്റ്സ് കേഡറ്റ്സ് പൊലിസ് സേനയ്ക്ക് മുതല്‍ക്കൂട്ടാകും: മന്ത്രി ജി സുധാകരന്
ഹരിപ്പാട്: കേരള ഗവണ്മെന്റ് സ്കൂളുകളില്‍ നടപ്പിലാക്കിയ സ്റ്റുഡന്റ്സ് കേഡറ്റ്സ് പൊലിസ് സേനയ്ക്ക് മുതല്‍ക്കൂട്ടും ഭാവിയിലേക്കുള്ള വാഗ്ദാനങ്ങളുമാണെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. ഹരിപ്പാട് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാട് പുരോഗമിക്കുമ്പോള്‍ ക്വട്ടേഷനുകളും അക്രമങ്ങളും വര്‍ധിക്കുമെന്നും ഇതിനെ നിയന്ത്രിക്കുവാന്‍ പുതുതലമുറയ്ക്ക് ഇത്തരം പരിശീലനങ്ങള്‍ നല്‍കുന്നത് നല്ലതാണ്. ഈ വര്‍ഷം 100 സ്കൂളുകളില്‍ക്കൂടി എസ്.പി.സി പദ്ധതി നടപ്പിലാക്കും.പോലീസ് സേനയില്‍ നിന്ന് മികച്ച പരിശീലനം ലഭിക്കുന്നതിനാല്‍ കാര്യക്ഷമതയുള്ള സേനയാണ് എസ്.പി.സിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
കായംകുളം വിഠോബാ, പ്രയാര്‍ ആര്.വി.എസ്.എം, മഹാദേവികാട് എസ്.എന്‍.ഡി.പി, പൊത്തപ്പള്ളി കെ.കെ.വി.എം, ഹരിപ്പാട് ഗവ.ഗേള്‍സ് എന്നീ 5 സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് ഹരിപ്പാട് നടന്നത്. ആലപ്പുഴ എസ്.പി മുഹമ്മദ് റഫീഖ്, എസ്.പി.സി.ജില്ലാ നോഡല്‍ ഓഫീസര്‍ പി.കെ.ഗോപാലന് ആചാരി, കായംകുളം ഡി.വൈ.എസ്.പി എന്‍.രാജേഷ്, മുനി. ചെയര്‍പേഴ്സണ്‍ പ്രൊഫ.സുധാ സുശീലന്, ഗ്രാമ പഞ്ചാ.പ്രസിഡന്റുമാരായ സുരേഷ് കുമാര്‍, ജിമ്മി കൈപ്പള്ളില്‍, മുനി. കൗണ്‍സിലര്‍ ശോഭാ വിശ്വനാഥ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.സദന്, റ്റി.മനോജ്, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എസ്.ബൈജു, പി.കെ.രാജ് മോഹന്‍, ജെ.നിസാമുദ്ദീന്‍, സ്കൂള്‍ പി.റ്റി.എ.പ്രസിഡന്റുമാരായ മനേഷ് ,സതീശ് ആറ്റുപുറം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."