HOME
DETAILS
MAL
കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍
backup
February 02 2020 | 13:02 PM
കൊച്ചി: എളമക്കരയില്‍ നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവശേഷം ഉപേക്ഷിച്ചുവെന്നാണ് പൊലിസിന്റെ നിഗമനം. 24 ആഴ്ച മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് മാക്കാപ്പറമ്പ് എന്ന പ്രദേശത്തുനിന്ന് കണ്ടെത്തിയത്.
കായലിലൂടെ ഒഴുകി വന്ന ബക്കറ്റും അതിനുള്ളില്‍ മൃതദേഹവും പ്രദേശവാസികളായ ഏതാനും കുട്ടികളാണ് ആദ്യം കണ്ടത്. ഇവര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും പിന്നീട് പൊലിസിനെ ബന്ധപ്പെടുകയുമായിരുന്നു. പ്രസവശേഷം ഉപേക്ഷിച്ചതാവാം എന്ന നിഗമനത്തിനാണ് പൊലിസ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എളമക്കര പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."