സുരക്ഷാ ജീവനക്കാരന് മര്‍ദനം: പ്രതികള്‍ക്ക് സ്റ്റേഷന് ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധം
അമ്പപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡൂട്ടിക്കിടയില്‍ മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളെ പൊലിസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടതിനെതിരേ ആശുപത്രി സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ ആശുപത്രി വാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരാന് മോഹനന് ആക്രമിക്കപ്പെട്ടത്. സംഭവ സമയം തന്നെ മൂന്ന് പ്രതികളില്‍ രണ്ടുപേരെ എയ്ഡ് പോസ്റ്റ് എ എസ് ഐ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും മറ്റ് സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പിടികൂടി അമ്പലപ്പുഴ പൊലിസിനെ ഏല്‍പ്പിച്ചങ്കിലും ഒരാള്‍ ഓടി രക്ഷപെട്ടുകയായിരുന്നു. വനിതകളുടെ വാര്‍ഡില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യുവാക്കളെ തടഞ്ഞതാണ് പ്രശ്നത്തിന് തുടക്കമായത്. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് പൊലിസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് അസോസിയേഷന് ആരോപിച്ചു. പ്രതികളെ പിടികൂടി ശിക്ഷാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും സംഘടന തീരുമാനിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."