കെയര്‍ ഹോം പദ്ധതി: കുട്ടനാട്ടില്‍ 68 വീടുകള്‍ ഒരുങ്ങുന്നു
കുട്ടനാട്: താലൂക്കിലെ 26 സഹകരണ സംഘങ്ങള്‍ വഴിയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. 500 ചതുരശ്ര അടിയിലുള്ള വീടിനിര്‍മിക്കുന്നതിന് സഹകരണ വകുപ്പ് നാലു ലക്ഷവും സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപയും അടക്കം അഞ്ചുലക്ഷം രൂപയാണ് അനുവദിക്കുന്നത്. 9 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനമാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നും എന്‍ ഒ സി ലഭിക്കുന്ന മുഴുവന്‍ വീടുകളുടെയും നിര്‍മാണം ആരംഭിക്കുന്നതിനും, മൂന്നമാസത്തിനകം പൂര്‍ത്തികരിക്കുന്നതിനുമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സഹകരണ സംഘം പ്രസിഡന്റുമാര്‍, സെക്രട്ടറി, ഗ്രാമ പഞ്ചായത്തംഗം, സഹകരണ വകുപ്പിലെ വിവിധ താലൂക്കുകളില്‍ നിന്നുള്ള നിന്നുള്ള 30 ജീവനക്കാരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്, വിവിധ മേഖലകളില്‍ സഹകരണ വകുപ്പ് ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളോടൊപ്പം, സര്‍ക്കാര്‍ പിന്തുണയോടെ നടപ്പാകുന്ന കെയര്‍ ഹോം പദ്ധതിയില്‍ കൂടതല്‍ ഗുണ ഭോക്താക്കളെ ഉള്‍പ്പെടുത്തുവാനുള്ള നടപടികളും അധികൃതര്‍ ചെയ്തു വരുന്നു. കെയര്‍ ഹോം പദ്ധതി പ്രകാരം പൊങ്ങ സര്‍വിസ് സകരണ ബാങ്ക് നിര്‍മിക്കുന്ന കൃഷ്ണന്‍ മണിയന്‍, കന്യേ കോണില്‍ എന്നയാളുടെ വീടിന്റെ കല്ലിടീല്‍ നടന്നു. സഹകരണ ബാങ്ക് പ്രസിഡന്റു മാരായ പി ഒ മാത്യു, വിടി വിജയപ്പന്‍, സഹകകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജീ ശ്രീകുമാര്‍, സഹകരണ ബാങ്ക് സെക്രട്ടറി ഷീല കൂട്ടി സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ സി വി പുഷ്പരാജ് ,ഇന്‍സ്‌പെപെടര്‍മാരായ ഡി ഷിജു, ആര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."