വികസന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയമില്ലാതെ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്
ഹരിപ്പാട്: വികസന കാര്യങ്ങളില്‍ കക്ഷിരാഷ്ട്രീയമില്ലാതെ സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വീടുകള്‍ക്കും വൈദ്യുതി ലഭിയ്ക്കുകയെന്നത് ഒരു വലിയ കാര്യമാണ്.
ഹരിപ്പാട് പണി നടന്നു കൊണ്ടിരിയ്ക്കുന്ന ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസ് 6 മാസത്തിനകം പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ അടങ്കല്‍ തുകയായ 47.3 ലക്ഷം രൂപയില്‍ 23.6 ലക്ഷം രൂപ രമേശ് ചെന്നിത്തലയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് ലഭ്യമാക്കിയത്.നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രൊഫ.സുധാ സുശീലന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എന്‍ കലാധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വൈസ് ചെയര്മാന് എം.കെ വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് രാജേന്ദ്രകുറുപ്പ് ,സുരേഷ് കുമാര്‍, ജിമ്മി കൈപ്പള്ളില്‍, സുജിത്ത് ലാല്‍, എച്ച് നിയാസ്, വി.ബി രത്നകുമാരി, രാധാ രാമചന്ദ്രന് ,ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ്, മുനി. കൗണ്‍സിലര്‍ ശോഭാ വിശ്വനാഥ്, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന്, കോണ്‍. ബ്ലോക്ക് പ്രസിഡന്റ്് എം.ആര് ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥന്മാരെ രമേശ് ചെന്നിത്തല അഭിനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.ചീഫ് എന്‍ജിനീയര്‍ സി.വി.നന്ദന് സ്വാഗതവും എക്സി.എന്‍ജിനീയര്‍ എം അബ്ദുള്‍ സമദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."