നുരയില് ആശങ്ക വേണ്ട:അരപ്പറ്റയില്‍ നുരഞ്ഞ് പൊങ്ങിയത് സോപ്പ് ലായനി
മേപ്പാടി: താഴെ അരപ്പറ്റയില്‍ കഴിഞ്ഞ ദിവസം തേയില ത്തോട്ടത്തിന് സമീപത്തെ ചതുപ്പില്‍ നിന്നും നുരഞ്ഞ് പൊന്തിയ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
സമീപത്തെ സോപ്പ് നിര്‍മാണ യൂനിറ്റില്‍ നിന്നും സോപ്പ് ലായനി വെള്ളത്തിലൂടെ ഒഴുകിയെത്തിയതാകാം പത രൂപപെടാന്‍ കാരണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുരളി തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. പത്തടിയിലേറെ പൊക്കത്തിലാണ് സോപ്പ് പത നുരഞ്ഞ് പൊന്തിയത്. ഇത് ആളുകളില്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. താഴേ അരപ്പറ്റ അഞ്ചേക്കര്‍ എസ്റ്റേറ്റ് പാടിക്ക് സമീപത്തെ ചതുപ്പില്‍ നിന്നാണ് വന്‍തോതില്‍ നുരഞ്ഞു പൊന്തിയത്. കുടിവെള്ള പദ്ധതിയുടെ കിണറിന് തൊട്ടടുത്താണ് പതഞ്ഞ് പൊന്തിയത്. ഇതാണ് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായത്. പതയ്ക്ക് ചെറിയ ഗന്ധവും അനുഭവപെട്ടിരുന്നു. സോപ്പ് ലായനി കുടിവെള്ള പദ്ധതിയില്‍ കലര്‍ന്നിട്ടുണ്ടൊ എന്നറിയാന്‍ ജലത്തിന്റെ സാംമ്പിള്‍ പരിശോധനക്കയച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."