HOME
DETAILS

കേന്ദ്ര ബജറ്റ്: പ്രവാസി ഇന്ത്യക്കാരെ ദ്രോഹിയ്ക്കുന്നതെന്ന് വിലയിരുത്തൽ, പ്രതിഷേധവുമായി പ്രവാസി സംഘടനകൾ

  
backup
February 02 2020 | 17:02 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%87
ദമാം: കേന്ദ്ര സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവാസികളെ ബാധിക്കുന്ന വിവിധ പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തം. പുതിയ നികുതി സംവിധാനവും   പ്രതിഷേധം ശക്തം. ബജറ്റിലെ പല നിർദേശങ്ങളും പ്രവാസി ഇന്ത്യക്കാരെ ദ്രോഹിയ്ക്കുന്നതും ചൂഷണം ചെയ്യുന്നതുമാണെന്നാണ് വിലയിരുത്തൽ. ജോലി ചെയ്യുന്ന വിദേശരാജ്യങ്ങളില്‍ ടാക്സ് അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ ഇന്ത്യയിലെ വരുമാനനികുതിയുടെ പരിധിയില്‍ കൊണ്ട് വരിക വഴി പ്രവാസികള്‍ ഇന്ന് വരെ അനുഭവിച്ചിരുന്ന ഒരു അവകാശമാണ് ഈ സര്‍ക്കാര്‍ ഇല്ലാതാകുന്നതെന്നാണ് വിലയിരുത്തൽ. വിദേശത്ത് പ്രതികൂല കാലാവസ്ഥകളെ വരെ നേരിട്ട്  ജോലി  ചെയ്ത് നാട്ടിലേയ്ക്ക് പണം അയയ്ക്കുക വഴി ഇന്ത്യക്ക് വിലയേറിയ വിദേശനാണയം നേടിത്തരുന്ന പ്രവാസികളെ ഇന്ന് വരെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.       
        പുതിയ നീക്കത്തിലൂടെ പ്രവാസികള്‍ അയയ്ക്കുന്ന പണത്തിനും നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് കരുതുന്നത്. ലോകമെങ്ങും ജീവിയ്ക്കുന്ന ഇന്ത്യന്‍ പ്രവാസികളെ, പ്രത്യേകിച്ച് ഗള്‍ഫ്‌ പ്രവാസികളെ ഒന്നടങ്കം ഗുരുതരമായി ബാധിയ്ക്കുന്ന പ്രഖ്യാപനമാണിണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്. പ്രവാസിയായി രേഖപ്പെടുത്താൻ കണക്കാക്കിയ182 ദിവസം എന്നത് ഉയർത്തിയതും തിരിച്ചടിയാണ്. ഒരു വര്‍ഷം 240 ദിവസമെങ്കിലും വിദേശത്ത് താമസിച്ചവരെ മാത്രമേ വിദേശ ഇന്ത്യക്കാരന്‍ എന്ന നിലയില്‍ പരിഗണിയ്ക്കൂ എന്നാണ് പുതിയ ബജറ്റ് നിര്‍ദേശം. അതായത് ഒരു പ്രവാസി നാട്ടില്‍ വെക്കേഷന് പോയിട്ട് മൂന്നു മാസത്തിലധികം തങ്ങിയാല്‍ അവന്‍ വിദേശ ഇന്ത്യക്കാരന്‍ അല്ലാതായി മാറും.
      രോഗം മൂലവും, കുടുംബപ്രശ്നങ്ങള്‍ മൂലവും മറ്റും ചിലപ്പോള്‍ നാട്ടില്‍ പോയി കൂടുതല്‍ ദിവസം തങ്ങുന്നവര്‍ ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാകും എന്നത് തീര്‍ച്ചയാണ്. കൂടാതെ, ഇന്ഷുറന്സ് അടക്കമുള്ള സമ്പാദ്യപദ്ധതികള്‍ക്ക് മുൻപ്  അനുവദിച്ചിരുന്ന നികുതി ഇളവ് ഇല്ലാതാക്കിയ " തല തിരിഞ്ഞ പരിഷ്കാരവും" , നിക്ഷേപങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പ്രവാസികളെ  ഗുരുതരമായി  ബാധിയ്ക്കുന്ന വിഷയമാണെന്നും വിലയിരുത്തപ്പെടുന്നു. 
     നോട്ട് നിരോധനവും, ജി എസ്.ടിയും അടക്കമുള്ള പല തല തിരഞ്ഞ സാമ്പത്തിക പരിഷ്കാരങ്ങള്‍ വഴി ഇന്ത്യ രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ തകര്‍ത്ത മോഡി സര്‍ക്കാര്‍ ഇപ്പോള്‍ ധനകമ്മി ഇല്ലാതാക്കാന്‍ ഇന്ത്യയുടെ സ്വത്തായ പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കുന്നത് പോലുള്ള തരികിട പരിപാടികള്‍ ചെയ്യുന്നത് പോരാഞ്ഞിട്ട്, വിദേശ ഇന്ത്യക്കാരെക്കൂടിചൂഷണം ചെയ്യാന്‍ ഇറങ്ങിയിരിയ്ക്കുന്നത് അത്യന്തം അപലപനീയമാണെന്ന് നവയുഗം അഭിപായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പ്രവാസി ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിയ്ക്കുന്നതായി നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ബെന്‍സി മോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദും പത്രകുറിപ്പിലൂടെ അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago