HOME
DETAILS
MAL
സഊദിയിൽ തൊഴിൽ നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിൽ
backup
February 02 2020 | 17:02 PM
റിയാദ്: സഊദിയിൽ സ്വകാര്യ മേഖലയിൽ നടപ്പാക്കുന്ന ശക്തമായ സ്വദേശി വൽക്കരണം വിജയം കാണുന്നതായി കണക്കുകൾ. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസി(ഗോസി) ന്റെ കണക്കുകൾ പ്രകാരം നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സഊദിവൽക്കരണ അനുപാതമാണിപ്പോൾ. 2015 ആദ്യ പാദാവസാനത്തിൽ സ്വകാര്യ മേഖലയിൽ സഊദിവൽക്കരണം 17.1 ശതമാനമായിരുന്നുവെങ്കിൽ നിലവിൽ 20.9 ശതമാനമായാണ് ഉയർന്നത്.
ഇതോടൊപ്പം, സ്വകാര്യ മേഖലയിൽ നിന്നും തൊഴിൽ നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണവും ഉയരുകയാണ്. ഒരു വർഷത്തിനിടെ മാത്രം 4,57,623 വിദേശികൾക്കാണ് സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടത്. രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരികയാണെന്നാണ് ഗോസി കണക്കുകൾ വ്യക്തമാക്കുന്നത്. 2016 നാലാം പാദം മുതൽ ഓരോ പാദത്തിലും വിദേശികളുടെ എണ്ണം ഗണ്യമായാണ് കുറയുന്നത്.
ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ഗോസി രജിസ്ട്രേഷനുള്ള 81.39 ലക്ഷം ജീവനക്കാരിൽ 17,01,000 പേർ സഊദി തൊഴിലാളികളും 64,38,000 പേർ വിദേശി തൊഴിലാളികളുമാണ്. വിദേശ തൊഴിലാളികളിൽ 62.1 ലക്ഷം പേർ (96.5 ശതമാനം) പുരുഷന്മാരും 2,26,020 പേർ വിദേശ (3.5 ശതമാനം) വനിതകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."