HOME
DETAILS
MAL
യു.ടി.സി വളവില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം
backup
January 12 2019 | 23:01 PM
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍-പുല്‍പ്പള്ളി റോഡിലെ മാടല്‍ യു.ടി.സി കവല വളവില്‍ അപകടങ്ങള്‍ വര്‍ധിച്ചിട്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍. ഒരു വര്‍ഷത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. മൂന്ന് പേര് അപകടത്തില്‍ മരിക്കുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിത്യേന അപകടങ്ങള്‍ വര്‍ധിച്ചിട്ടും അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം പണിമുടക്ക് ദിനത്തിലുണ്ടായ അപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടവളവിന് ഇരുവശവും ഇറക്കം ആയതിനാല്‍ വാഹനങ്ങള്‍ അമിതവേഗതയിലാണ് എത്തുന്നത്. പെട്ടെന്നുള്ള കൊടുംവളവ് അറിയാത്തതാണ് അപകടത്തിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."