ഫലസ്തീൻ വിഷയം ; അമേരിക്കൻ സമാധാന പദ്ധതി തള്ളിക്കളയുന്നു അറബ് ലീഗ്
ജിദ്ദ: ഫലസ്തീൻ വിഷയങ്ങളിലെ
അമേരിക്കൻ സമാധാന പദ്ധതി തള്ളിക്കളയുന്നുവെന്നും ഫലസ്തീൻ ജനതക്കൊപ്പമാണ് തങ്ങളെന്നും അറബ് ലീഗ്. കയ്റോയിൽ നടന്ന അടിയന്തര അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ഫലസ്തീൻ ജനതക്ക് പൂർണ്ണ പിന്തുണ നൽകുന്നതായും അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗൈഥ് പറഞ്ഞു.
അറബികൾക്ക് സ്വീകാര്യമായ പദ്ധതി വഴി മാത്രമേ സമാധാനം പുലരുകയുളളൂ. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതി നിരാശാജനകമാണ്. അത് സ്വീകരിക്കലും തള്ളിക്കളയലും ഞങ്ങളുടെ ഇഷ്ടമാണ്. ഫലസ്തീനികളുടെ അവകാശം അടിയറവ് വെച്ച് ഒരു സമാധാന പദ്ധതിക്കും ഞങ്ങളില്ല. ഫലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽമാലികി പറഞ്ഞു.
അമേരിക്കയുടെ സമാധാന പദ്ധതി ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗം ഇസ്രായിലിന് ആധിപത്യം നൽകുന്ന വിധത്തിലുള്ളതാണ്. ഖുദ്സ് ഫലസ്തീനികൾക്ക് മാത്രമുള്ളതല്ല. എല്ലാ അറബികളുടേതുമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
അതേ സമയം സഊദി അറേബ്യ ഫലസ്തീൻ സമൂഹത്തിന് കൂടെയാണെന്നും എക്കാലവും അവരുടെ ഇഷ്ടങ്ങൾക്കാണ് പിന്തുണ നൽകുന്നതെന്നും വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വ്യക്തമാക്കി. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ആവശ്യപ്രകാരം ഫലസ്തീൻ പ്രശ്നം ചർച്ച ചെയ്യാനാണ് മന്ത്രിമാർ യോഗം ചേർന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."