HOME
DETAILS

സ്വകാര്യ ആശുപത്രികള്‍ സജ്ജം: ഐ.എം.എ

  
backup
February 03 2020 | 02:02 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9c

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ വ്യാപകമാകുന്നത് തടയുന്നതിനായി സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ സജ്ജമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. 14 ജില്ലകളിലേയും ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ചികിത്സയുടെ വിവിധ വശങ്ങളെകുറിച്ചുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. എല്ലാ ജില്ലകളിലേയും സ്വകാര്യ ആശുപത്രികളുടെ സഹായം ഈ വിഷയത്തില്‍ ഐ.എം.എ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഐസൊലേഷന്‍ വാര്‍ഡുകളും ഇന്റെന്‍സീവ് കെയര്‍ യൂനിറ്റുകളും വെന്‍ഡിലേറ്ററും ഉള്ള സ്വകര്യ ആശുപത്രികള്‍ അടിയന്തിര ഘട്ടം എത്തിയാല്‍ ചികിത്സക്കായി മുന്നോട്ടു വരും. കേരളത്തിലെ നാല് വിമാന ത്താവളങ്ങളിലും ബയോ മെഡിക്കല്‍ വെയ്സ്റ്റ് നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനും സര്‍ക്കാരിന്റെ കൊറോണ വൈറസ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു ഇന്നലെ നടന്ന ഉന്നതതല യോഗം കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ സ്ഥിതി വിശേഷം വിലയിരുത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും ഐ.എം.എ സാംക്രമിക രോഗ നിവാരണ വിഭാഗവും ഗവേഷണ വിഭാഗവും സംയുക്തമായി ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും സെക്രട്ടറി ഡോ. ഗോപികുമാറും പ്രസ്താവനയില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  25 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago